മൂന്നാർ: തട്ടിയെടുത്ത ഒന്നരക്കോടി രൂപയുമായി രണ്ട് യുവാക്കളെ തമിഴ്നാട് പോലീസ് സാഹസികമായി പിടികൂടി. ചാലക്കുടി സ്വദേശികളായ ഫെബിന്‍ സാജു, എഡ്‌വിന്‍ തോമസ് എന്നിവരെയാണ് തിരുനെല്‍വേലി പോലീസ് പിന്തുടര്‍ന്ന് പിടികൂടിയത്. കേരളാ പോലീസിന്‍റെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് പ്രതികളെ പിടിച്ചത്.  ‌


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്നു വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോൾ നിയന്ത്രണം വിട്ട പ്രതികളുടെ വാഹനം റോഡിന്‍റെ സംരക്ഷണഭിത്തിയില്‍ ഇടിച്ചു നിന്നതോടെയാണ് പിടികൂടാനായത്. ഇരുപത്തിയാറ് വയസുള്ള ഫെബിന്‍ സാജുവും സുഹൃത്ത് എഡ്‌വിന്‍ തോമസും തിരുനെല്‍വേലിയിലെ വ്യവസായിയുടെ പക്കല്‍ നിന്നും ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത് കേരളത്തിലേക്ക് മുങ്ങിയത് ഏതാനും ദിവസം മുമ്പാണ്. വ്യവസായി നൽകിയ പരാതി അന്വേഷിച്ച തിരുനെൽവേലി പോലീസ് ശാന്തന്‍പാറയിലെ സ്വകാര്യ റിസോര്‍ട്ടില്‍ പ്രതികളെ കണ്ടെത്തി. 


ALSO READ: തൃശൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടത് ലോൺ തുക പിരിക്കാനെത്തിയ യുവാവ്


മൂന്നാർ: പോലീസിനെ കണ്ട പ്രതികൾ റിസോർട്ടിൽ നിന്ന് വാഹനവുമായി രക്ഷപ്പെട്ടു. റിസോർട്ടിന്‍റെ കവാടം ഇടിച്ചുതെറിപ്പിച്ചാണ് ഇവർ കടന്നത്. പ്രതികള്‍ കോച്ചി-ധനുഷ്‌കോടി ദേശീയപാതയിലൂടെ മൂന്നാര്‍ വഴി രക്ഷപ്പെടാന്‍ ശ്രമിക്കവെ, ദേവികുളത്തിനു സമീപത്തെ ടോള്‍ ഗേറ്റിൽ വാഹനം തടയാന്‍ തമിഴ്‌നാട് പോലീസ് നിർദ്ദേശിച്ചു. എന്നാല്‍ ടോള്‍ ഗേറ്റ് ഇടിച്ചുതെറിപ്പിച്ച് വാഹനം മൂന്നാറിലേക്ക് കടന്നു.  


തമിഴ്‌നാട് പോലീസ് നൽകിയ വിവരം അനുസരിച്ച് മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസും വനപാലകരും മൂന്നാർ പോലീസ് സ്‌റ്റേഷന് സമീപത്ത് വാഹനം തടയാൻ ശ്രമിച്ചു. ഇവിടെയും നിർത്താതെ പിന്നോട്ടെടുത്തു പോകാനായിരുന്നു ശ്രമം. അമിത വേഗതയിൽ പിന്നോട്ടെടുക്കുന്നതിനിടെയാണ് ദേവികുളത്തു നിന്ന് മൂന്നാറിലേക്ക് വരികയായിരുന്ന മൂന്ന് വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചത്. നിയന്ത്രണം വിട്ട വാഹനം റോഡിന്‍റെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ചുനിന്നു. തുടര്‍ന്ന് പോലീസ് പ്രതികളെ പിടികൂടി. വാഹനത്തിൽ സൂക്ഷിച്ച പണവും കണ്ടെത്തിയതായി തിരുനെല്‍വേലി സ്‌പെഷ്യല്‍ ടീം അംഗം നമ്പിരാജന്‍ പറഞ്ഞു.


പ്രതികളുടെ ഥാര്‍ ജീപ്പിടിച്ച് സെവന്‍മല സ്വദേശി ദിനേശ് കുമാറിന്‍റെ ഓട്ടോയ്ക്കും മുഹമ്മദ്ദ് അഷറഫിന്‍റെ കാറിനും ടെമ്പോ ട്രാവലറിനും കേടുപാടുകള്‍ സംഭവിച്ചു. മുഹമ്മദ്ദ് അഷറഫിന്‍റെ കൈയ്ക്ക് സാരമായി പരിക്കേറ്റു. ഫെബിന്‍ സാജു കേരളത്തിലും പുറത്തുമായി 8 മോഷണ കേസുകളിൽ പ്രതിയാണ്. എഡ്‌വിന്‍ തോമസ് കാസര്‍കോട്, മലപ്പുറം, ചാലക്കുടി എന്നിവിടങ്ങളിൽ സമാനമായ കേസുകളിൽ പ്രതിയാണ്. പ്രതികളെ തിരുനെല്‍വേലി ഡിവൈഎസ്പിയുടെ നേത്യത്വത്തിലുള്ള സംഘം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി. കേരള പോലീസും തമിഴ്‌നാട് പോലീസും വിശദമായ അന്വേഷണം ആരംഭിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.