പോലീസ് ജീപ്പിനെ ഇടിച്ച് തെറിപ്പിച്ച് മാലിന്യ ടാങ്കർ ലോറി; ജീപ്പ് തകർന്നു, പോലീസുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തലനാരിഴയ്ക്കാണ് പോലീസുകാർ രക്ഷപ്പെട്ടത്.
കൊച്ചി: പോലീസ് ജീപ്പിനെ ഇടിച്ച് തകർത്ത് ടാങ്കർ ലോറി. കൊച്ചി പാലാരിവട്ടത്താണ് സംഭവം നടന്നത്. ജീപ്പ് തകർന്നു. തലനാരിഴയ്ക്കാണ് പോലീസുകാർ രക്ഷപ്പെട്ടത്. ഇടപ്പള്ളിയിൽ നിന്ന് അമിതവേഗതയിൽ ടാങ്കർ ലോറി വരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
ഇതേ തുടർന്ന് പാലാരിവട്ടത്ത് പരിശോധനയ്ക്ക് ചെന്ന പോലീസ് സംഘം സഞ്ചരിച്ച ജീപ്പാണ് ടാങ്കർ ഇടിച്ച് തെറിപ്പിച്ചത്. പരിശോധനയ്ക്കായി നിർത്താൻ കൈ കാണിച്ചപ്പോൾ പോലീസ് ജീപ്പിനെ ഇടിച്ച് തെറിപ്പിക്കുയായിരുന്നു. ടാങ്കർ ലോറിയുടെ ഡ്രൈവർ ഫൈജാദിനെ പോലീസ് പിടികൂടി.
പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസുകാരെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ഇയാൾക്കെതരെ കേസെടുത്തു. പോലീസ് ജീപ്പിനെ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായ ലോറി സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...