കഫേയിലേക്ക് വരാൻ അധ്യാപകൻ, വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; അധ്യാപകനെ നഗ്നനാക്കി മർദ്ദിച്ച് പോലീസിൽ എൽപ്പിച്ചു ബന്ധുക്കൾ
പരാതിപ്പെട്ട പെൺകുട്ടിയെ മറ്റൊരു അധ്യാപകനായ ശൈലേന്ദ്രയും ഭീക്ഷണിപ്പെടുത്തി.
ഇൻഡോർ: പ്രായ പൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. പെൺകുട്ടിയുടെ ബന്ധുക്കൾ എന്ന് സംശയിക്കുന്ന ഒരു സംഘം ആളുകൾ അധ്യാപകനെ നഗ്നനാക്കി മർദ്ദിച്ചാണ് പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.
ഇന്ഡോറിലെ സ്വകാര്യ കോച്ചിംഗ് ഇന്സ്റ്റിറ്റ്യൂട്ട് അധ്യാപകൻ വിവേകാണ് കേസിലെ പ്രതി. ബുധനാഴ്ച രാവിലെ തുക്കോഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നീറ്റിന് തയ്യാറെടുക്കുന്ന പെൺകുട്ടിയെ ഇൻസ്റ്റിറ്റ്യൂട്ടിലെ അദ്ധ്യാപകരിൽ ഒരാളായ വിവേക് കഫേയിലേക്ക് വിളിപ്പിക്കുകയും ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. പരാതിപ്പെട്ട പെൺകുട്ടിയെ മറ്റൊരു അധ്യാപകനായ ശൈലേന്ദ്രയും ഭീക്ഷണിപ്പെടുത്തി.
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളായ രണ്ട് അധ്യാപകർക്കെതിരെയും ഐപിസി സെക്ഷൻ 354 പ്രകാരവും പോക്സോ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ആരോപണവിധേയനായ അധ്യാപകനെ നഗ്നനാക്കുകയും മർദ്ദിക്കുകയും ചെയ്ത ശേഷം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നവർക്കെതിരെയും ഞങ്ങൾ നടപടിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി. പരാതിയിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...