തിരുവനന്തപുരം: ടെക്നോപാർക്കിൽ സ്റ്റാർട്ടപ്പ് കമ്പനിയിലെ ജീവനക്കാരൻ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു.സ്റ്റാർട്ടപ്പ് സംരംഭമായ ടോസിൽ എന്ന കമ്പനിയിലെ ജീവനക്കാരനായ മണക്കാട് സ്വദേശി രോഷിത് എസ് (23) ആണ് വീണു മരിച്ചത്.വെള്ളിയാഴ്ച നാലു മണിയോടെയാണ് സംഭവം. സി-ഡാക് കെട്ടിടത്തിലെ നാലാം നിലയിൽ നിന്നാണ് വീണത്.തലയിടിച്ചുള്ള വീഴ്ചയിൽ സ്ഥലത്തു വച്ചു തന്നെ ഇയാൾ മരിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

യുവതിയെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു; സംഭവത്തിൽ മൂന്ന് ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ


കന്യാകുമാരി ജില്ലയിലെ മേല്പുറത്ത് യുവതിയെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മേപ്പുറം ജങ്ഷനിലെ വൈദ്യുതി പോസ്റ്റിൽ യുവതിയെ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ മൂന്ന് ഓട്ടോ ഡ്രൈവർമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ രണ്ട് പേർക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.


മേപ്പുറം സ്വദേശിനി കലയെ (35) ആണ് വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചത്. മേപ്പുറം പാകോട് സ്വദേശികളായ ശശി (47), വിനോദ് (44), വിജയകാന്ത് (37) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്യ്തത്. ഒളിവിൽ പോയ ദിപിൻ, അരവിന്ദ് എന്നിവർക്കായി തിരച്ചിൽ ശക്തമാക്കി. ഒളിവിൽ പോയ ദിപിന്റെ പേരിൽ നിരവധി കേസുകൾ നിലവിലുണ്ടെന്നും എന്നാൽ, ഇയാളുടെ സഹോദരി പോലീസിൽ ആയത് കൊണ്ടാണ് ദിപിനെ അറസ്റ്റ് ചെയ്യാത്തതെന്നും ആക്ഷേപമുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ