Murder: പ്രണയബന്ധം എതിര്‍ത്തതിന് മുത്തശിയേയും സഹോദരഭാര്യയേയും കൊന്നു; 19 കാരൻ അറസ്റ്റിൽ
Tamil Nadu Murder: ഒന്നാം വര്‍ഷ ഫാര്‍മസി വിദ്യാര്‍ത്ഥിയായ പ്രതി ഗുണശീലന്‍ അമ്മയുടെ സഹോദരന്റെയും ഭാര്യയുടേയും മുത്തശി മഹിഷമ്മാള്‍ക്കൊപ്പം മധുരൈ എല്ലിസ് നഗറിലാണ് താമസിച്ചിരുന്നത്.
മധുരൈ: പ്രണയബന്ധം എതിര്‍ത്തതിന് മുത്തശിയേയും സഹോദരഭാര്യയേയും കൊന്ന യുവാവ് അറസ്റ്റിൽ. ഫാര്‍മസി വിദ്യാര്‍ത്ഥിയായ ഗുണശീലനും സുഹൃത്തും ചേര്‍ന്നാണ് ഈ ക്രൂരകൃത്യം നടത്തിയത്.
Also Read: ഭൂപ്രശ്നം പരിഹരിക്കണം: കോൺഗ്രസിന്റെ 12 മണിക്കൂർ ഹർത്താൽ ഇടുക്കിയിൽ ആരംഭിച്ചു
ഒന്നാം വര്‍ഷ ഫാര്‍മസി വിദ്യാര്‍ത്ഥിയായ പ്രതി ഗുണശീലന്‍ അമ്മയുടെ സഹോദരന്റെയും ഭാര്യയുടേയും മുത്തശി മഹിഷമ്മാള്‍ക്കൊപ്പം മധുരൈ എല്ലിസ് നഗറിലാണ് താമസിച്ചിരുന്നത്. സഹപാഠിയുമായി ഗുണശീലന്‍ പ്രണയത്തിലായെന്ന വിവരമറിഞ്ഞ മഹിഷമ്മാളും അഴകപ്രിയയും ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കാന്‍ പല വട്ടം ശ്രമിച്ചുവെങ്കിലും കേട്ടില്ല. ചൊവ്വാഴ്ച ഇതേ ചൊല്ലിയുള്ള തര്‍ക്കം മുറുകി കൊലപാതകത്തിലെത്തിയെന്നാണ് പോലീസ് നിഗമനം.
ഇതിന് ശേഷം സുഹൃത്ത് റിഷി കുമാറിന്റെ സഹായത്തോടെ മൃതദേഹം നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ഒളിപ്പിക്കുകയും ചെയ്തു. മാത്രമല്ല മഹിഷമ്മാളും അഴകപ്രിയയും ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് പുറത്തുപോയിയെന്ന് ഗുണശീലൻ മണികണ്ഠനോട് കള്ളവും പറഞ്ഞു. ഇതിനിടയിൽ കെട്ടിടത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിനൊടുവിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ശേഷം പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പിടിച്ചു നിൽക്കാനാവാതെ ഗുണശീലനും റിഷി കുമാറും പോലീസിനോട് കുറ്റസമ്മതം നടത്തുകയും. ഇതിന് പിന്നാലെ പോലീസ് ഇരുവരുടെയും അറസ്റ്റു രേഖപ്പെടുത്തുകയുമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...