Crime News: സീനിയർ വിദ്യാർത്ഥിയുടെ മാനസിക പീഡനം; ആത്മഹത്യയ്ക്കു ശ്രമിച്ച മെഡിക്കൽ പിജി വിദ്യാർത്ഥിനി മരിച്ചു
Crime News: അറസ്റ്റു ചെയ്ത സീനിയർ വിദ്യാർത്ഥിയായ ഡോ. സൈഫിനെ കോടതിയിൽ ഹാജരാക്കുകയും ഇയാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുമാണ്. ഇയാൾ പ്രീതിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഇതുകാരണമാണ് പ്രീതി ആത്മഹത്യക്ക് ശ്രമിച്ചതെന്നുമാണ് ആരോപണം.
ഹൈദരാബാദ്: വാറങ്കലിൽ സീനിയർ വിദ്യാർത്ഥിയുടെ മാനസിക പീഡനം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച മെഡിക്കൽ പിജി വിദ്യാർത്ഥിനി മരണമടഞ്ഞു. കകാതിയ മെഡിക്കൽ കോളേജിലെ അനസ്തീഷ്യ വിഭാഗത്തിൽ ഒന്നാം വർഷ പിജി വിദ്യാർത്ഥിനിയായയ ഡോ. പ്രീതിയാണ് മരിച്ചത്. പ്രീതി ബുധനാഴ്ചയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ രാത്രിയോടെ മരണമടയുകയായിരുന്നു.
Also Read: ഇസ്രായേലിൽ പോയി മുങ്ങിയ കർഷകൻ ബിജു കുര്യൻ തിരിച്ചെത്തി
പ്രീതി ആശുപത്രിയിൽ വച്ച് സ്വയം വിഷം കുത്തിവച്ചായിരുന്നു ആത്മഹത്യക്ക് ശ്രമിച്ചത്. നില ഗുരുതരമായതോടെ ഹൈദരാബാദിലെ നിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തെ തുടർന്ന് കേസിൽ ആരോപണ വിധേയനായ ഡോ. സൈഫിനെ പോലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിൽ ഈ സംഭവം വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനിടയിൽ പ്രീതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിന് പിന്നിൽ ലവ് ജിഹാദാണെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ ബണ്ടി സഞ്ജയ് ആരോപിച്ചു.
അറസ്റ്റു ചെയ്ത സീനിയർ വിദ്യാർത്ഥിയായ ഡോ. സൈഫിനെ കോടതിയിൽ ഹാജരാക്കുകയും ഇയാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുമാണ്. ഇയാൾ പ്രീതിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഇതുകാരണമാണ് പ്രീതി ആത്മഹത്യക്ക് ശ്രമിച്ചതെന്നുമാണ് ആരോപണം. 2022 ഡിസംബർ മുതൽ പ്രീതി ഇതനുഭവിച്ചു വരികയാണ്. മാത്രമല്ല പ്രീതിയെ സീനിയർ വിദ്യാർത്ഥികൾ കടുത്ത റാഗിങ്ങിന് ഇരയാക്കിയിരുന്നതായി പ്രീതിയുടെ പിതാവും അറിയിച്ചു. മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: Panch Yoga 2023: അഞ്ച് മഹാ യോഗങ്ങളുടെ സംഗമം; ഈ 4 രാശിക്കാരുടെ ജീവിതത്തിൽ ഐശ്വര്യം വർദ്ധിക്കും!
ഇതിനിടയിൽ പ്രീതി റെയിൽവേ പോലീസിൽ എസ്ഐയായ അച്ഛൻ നരേന്ദറിനെ ബുധനാഴ്ച രാത്രി വിളിക്കുകയും ഡോ. സൈഫ് എന്ന സീനിയർ വിദ്യാർത്ഥി അനാവശ്യ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെന്നും ഇയാൾ അധിക സമയം ജോലി ചെയ്യാൻ നിര്ബന്ധിക്കുന്നുവെന്നും, ഡ്യൂട്ടി സമയത്ത് ഒന്ന് വാഷ്‌റൂമിൽ പോലും പി[പോകാൻ സമ്മതിക്കുന്നില്ലെന്നും അച്ഛനോട് പരാതി പറഞ്ഞിരുന്നു. ഇക്കാര്യം അദ്ദേഹം ലോക്കൽ പോലീസിനെ അറിയിച്ചതിനു പിന്നാലെയാണ് പ്രീതി ജീവനൊടുക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...