ബാങ്കോക്ക് : തായിലാൻഡിൽ കുട്ടികളുടെ ഡേ കെയറിൽ വെടിവെയ്പ്പ്. തായിലാൻഡിന്റെ വടക്ക്കിഴക്കൻ പ്രവശ്യയിൽ നടന്ന വെടിവെയ്പ്പിൽ 34 പേർ കൊല്ലപ്പെട്ടതായി പോലീസ് വക്താവ് അറിയിച്ചു. കൂട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ളവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നതെന്ന് തായിലാൻഡ് പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചു. അക്രമി സ്വയം വെടിവെച്ച് മരിച്ചതായും പോലീസ് വ്യക്തമാക്കി. മുൻ പോലീസ് ഉദ്യോഗസ്ഥനാണ് വെടിവെയ്പ്പ് നടത്തിയതെന്ന് തായിലാൻഡ് പോലീസിനെ ഉദ്ദരിച്ചുകൊണ്ട് വാർത്ത ഏജസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. സ്വന്തം ഭാര്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയതിന് ശേഷം അക്രമി സ്വയം നിറയൊഴിച്ചു മരിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മരിച്ചവരിൽ 22 പേരും കെയറിലെ കുട്ടികളാണ്. ഉച്ച സമയത്ത് ഇടവേള ഡെ കെയറിലെത്തിയത്. ആദ്യം സ്ഥാപനത്തിൽ നാലോ അഞ്ചോ ജീവനക്കാർക്ക് നേരെ വെടി ഉതിർക്കുകയായിരുന്നു. ഇതിൽ എട്ട് മാസം ഗർഭിണിയായ യുവതിയും ഉൾപ്പെടുന്നു.


ALSO READ : Kabul Suicide Bombing: അഫ്​ഗാനിലെ ക്ലാസ് മുറിയിൽ ഉണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 53 കവിഞ്ഞു


നേരത്തെ കുറ്റവാളിയെ ഉടൻ പിടികൂടി വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് തായിലാൻഡ് പ്രധാനമന്ത്രി സുരക്ഷ ഏജൻസിയോട് ആവശ്യപ്പെട്ടതായി സർക്കാരിന്റെ വക്താവ് അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. മറ്റ് ഏഷ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തായിലാൻഡിൽ തോക്ക് കൈയ്യിൽ വെക്കാനുള്ള അവകാശം കൂടുതലാണ്. അതേസമയം വ്യാജ തോക്കുകൾ നിരവധി പേരുടെ കൈയ്യിലുണ്ട്. ഇതിന്റെ സർക്കാർ പുറത്ത് വിടാൻ തയ്യറാകുന്നുമില്ല. മിക്ക വ്യാജ ആയുധങ്ങൾ അയൽ രാജ്യങ്ങളിൽ നിന്നും കടത്തി കൊണ്ട് വരുന്നവയാണ്. 


തായിലാൻഡിൽ ഇത്തരത്തിലുള്ള വെടിവെയ്പ്പുകൾ വളരെ വിരളമായിട്ടാണ് റിപ്പോർട്ട് ചെയ്യാറുള്ളത്. ഏറ്റവും അവസാനമായി 2020തിൽ വസ്തു തർക്കത്തിന്റെ പേരിൽ പട്ടാള ഉദ്യോഗസ്ഥൻ 90 ഓളം പേർക്ക് നേരെയാണ് നിറയൊഴിച്ചത്. സംഭവത്തിൽ 29 പേർ കൊല്ലപ്പെടുകയും 57 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.