താലൂക്ക് ആശുപത്രിയിൽ ഹോം ഗാർഡിന് നേരെ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ

അപകടത്തിൽ പരിക്കേറ്റ വിഷ്ണുവിന്റെ സുഹൃത്ത് ശ്രീലാലിനെ കനകക്കുന്ന് പോലീസ് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു
കായംകുളം: താലൂക്ക് ആശുപത്രിയിൽ ഹോം ഗാർഡിന് നേരെ അതിക്രമം. കായംകുളം രണ്ടാംകുറ്റി സ്വദേശിയായ രഘുവിനാണ് മർദ്ദനമേറ്റത്. ആശുപത്രിയിൽ പോലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലിരിക്കെയാണ് ആക്രമം.സംഭവത്തിൽ വേലഞ്ചിറ ശ്രീനിലയത്തിൽ വിഷ്ണുവിനെ കായംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.
അപകടത്തിൽ പരിക്കേറ്റ വിഷ്ണുവിന്റെ സുഹൃത്ത് ശ്രീലാലിനെ കനകക്കുന്ന് പോലീസ് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് ഇത് അന്വേഷിക്കാൻ എത്തിയതാണ് വിഷ്ണു. ആശുപത്രി ഡ്രസ്സിംഗ് റൂമിൽ രോഗികളുമായി എത്തിയവരുടെ തിരക്ക് കൂടിയപ്പോൾ ഡോക്ടറിന്റെ നിർദ്ദേശപ്രകാരം വിഷ്ണു അടക്കമുള്ളവർ പുറത്തുനിൽക്കുവാൻ ഹോം ഗാർഡ് രഘു നിർദ്ദേശിക്കുകയും ഇതേ തുടർന്ന് തർക്കം ഉണ്ടാവുകയും ആയിരുന്നു.
ALSO READ: ലക്ഷങ്ങളുടെ തട്ടിപ്പ്; ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റിൽ
തുടർന്ന് വിഷ്ണു ഹോം ഗാർഡ് രഘുവിനെ മർദ്ദിക്കുകയും ആയിരുന്നു. അക്രമത്തെ തുടർന്ന് ഉടൻതന്നെ കായംകുളം പോലീസ് സ്ഥലത്തെത്തി വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തു.ആശുപത്രി ജീവനക്കാർക്കെതിരെയുള്ള ആക്രമത്തിൽ കർശന നടപടിയാണ് നിലവിൽ സർക്കാർ സ്വീകരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...