കോഴിക്കോട്: മാസങ്ങൾക്ക് മുമ്പ് താമരശേരിയിൽ നിന്ന് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടാം പ്രതി പിടിയിൽ. കോഴിക്കോട് പെരുമണ്ണ സ്വദേശി നൗഷാദാണ് താമരശേരി പോലീസിന്റെ പിടിയിലായത്. കേസിൽ നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി അലി ഉബൈറാന്റെ അടുത്ത അനുയായി ആണ് നൗഷാദ്. സംഭവത്തിന് ശേഷം നൗഷാദ് ഒളിവിലായിരുന്നു. നവംബർ 22നാണ് താമരശ്ശേരി സ്വദേശി അഷറഫിനെ അലി ഉബൈറാന്റെ നേതൃത്വത്തിലുളള സംഘം തട്ടിക്കൊണ്ടുപോയത്. തുടർന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷം ആറ്റിങ്ങലിൽ ഉപേക്ഷിച്ചു. അലിഉബൈറാൻ അഷറഫിന്റെ ബന്ധുവുമായി വിദേശത്ത് വച്ച് പണമിടപാട് സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. ഇതാണ് തട്ടിക്കൊണ്ടുപോകലിന് കാരണം.  ഒളിവിലായിരുന്ന ഒന്നാം പ്രതി അലിഉബൈറാനെ ഫെബ്രുവരി 22നാണ് അന്വേഷണ സംഘം പിടികൂടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Crime News: ക്ഷേത്രം കുത്തിതുറന്ന് സ്വർണവും പണവും മോഷ്ടിച്ചു; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതം


കൊല്ലം: കണ്ണനല്ലൂരിൽ ക്ഷേത്രം കുത്തിതുറന്ന് സ്വർണ്ണ മോഷണം.  പുലിയില ഭഗവാൻ മുക്ക് തെക്കേടത്ത് അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലാണ് സംഭവം. രണ്ട് പവൻ സ്വർണവും പണവുമാണ് മോഷണം പോയത്.  ഇന്നലെ രാത്രിയിലായിരുന്നു ക്ഷേത്രത്തിൽ മോഷണം നടന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ശ്രീകോവിലിന്റെ കതക് കുത്തിതുറന്ന് അകത്ത് കടന്ന കള്ളൻ വിഗ്രഹത്തിൽ ചാർത്തിയ സ്വർണ മാലയും സ്വ‍ർണ പൊട്ടുമടക്കം രണ്ടുപവൻ സ്വ‍ർണം കവർന്നു. കൂടാതെ ക്ഷേത്ര ഓഫീസിന്റെ കതക് കുത്തിതുറന്ന് പണവും കവ‍ർന്നുമോഷ്ടിച്ചു. രണ്ട് വ‍ർഷം മുമ്പ് ഇതേ അമ്പലപ്പറമ്പിൽ നിന്നും ചന്ദനമരം കള്ളന്മാർ മുറിച്ച് കടത്തുകയും ഒരു വർഷം മുമ്പ് ക്ഷേത്ര ഓഫീസിൽ നിന്നും 10,000 രൂപയും മോഷണം പോയിരുന്നു.  ഈ രണ്ട് കേസിലേയും പ്രതികളെ പോലീസിന് ഇതുവരെ പിടികൂടാനായിട്ടില്ല.


മാർച്ച് ആദ്യ ആഴ്ചയിൽ ആലപ്പുഴ ഹരിപ്പാട് ക്ഷേത്രത്തിൽ കയറി ശ്രീകോവിലിന്‍റെയടക്കം പൂട്ടു പൊളിച്ച് വൻ മോഷണം നടന്നിരുന്നു. പള്ളിപ്പാട് കോട്ടയ്ക്കകം ശ്രീ നരിഞ്ചിൽ ക്ഷേത്രത്തിൽ ശ്രീ കോവിലിന്റെയും തിടപ്പള്ളിയുടെയും പൂട്ടു പൊളിച്ച് അകത്തു കയറിയാണ് കള്ളന്മാർ മോഷണം നടത്തിയത്. 51000 രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക കണക്ക്. ശ്രീകോവിലിൽ വച്ചിരുന്ന ഓടിൽ നിർമ്മിച്ച 7 കിലോഗ്രാം തൂക്കം വരുന്ന വിഗ്രഹ പ്രഭയടക്കമുള്ളവയാണ് നഷ്ടമായിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.