Tirur Hotel Owner Murder Case: ജംഷേദ്പുരിലേക്ക് കടക്കാനായി റെയിൽവേസ്റ്റേഷനിൽ എത്തി; കയ്യോടെ പിടികൂടി ആർപിഎഫ്
Tirur Hotel Owner Murder Case accuses trapped by the RPF from the railway station when they try to enter Jamshedpur: ട്രെയിന്‍ കാത്തിരുന്ന ഇവരെ ആർപിഎഫ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തുന്നത്.
കോഴിക്കോട്: ഹോട്ടൽ ഉടമ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഷിബിലിനെയും ഫർഹാനയെയും ജംഷേദ്പുരിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി ചെന്നൈ എഗ്മോര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ കാത്തിരിക്കുകയായിരുന്ന ഇവരെ ആർപിഎഫ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എഗ്മോറില്‍നിന്ന് ജംഷേദ്പുര്‍ ടാറ്റാ നഗര്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള ട്രെയിനില്‍ യാത്ര ചെയ്യാനായിരുന്നു ഇരുവരുടേയും പദ്ധതി. ഇതിനായി വെയിറ്റിങ് റൂമിൽ ഇരിക്കുകയായിരുന്ന പ്രതികളെ ആർപിഎഫ് നടത്തിയ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.
സിദ്ദിഖിനെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം തുടങ്ങിയ പോലീസ് സംഘം ഷിബിലിനും ഫര്‍ഹാനയ്ക്കും ഇതില്‍ പങ്കുള്ളതായി കണ്ടെത്തി. ഇതോടെ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികൾ ചൈന്നൈയിലേക്ക് കടന്നതായി സൂചന ലഭിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം 5.45 ഓടെയാണ് ഇതുമായി ബന്ധപ്പെട്ട തിരൂര്‍ പോലീസില്‍നിന്നും ചെന്നൈ എഗ്മോറിലെ ആര്‍.പി.എഫിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ആര്‍.പി.എഫ്. സംഘം നടത്തിയ പരിശോധനയില്‍ രാത്രി ഏഴുമണിയോടെ ഇരുവരെയും പിടികൂടുകയായിരുന്നു.
ALSO READ: നാലു പേരടങ്ങുന്ന സംഘം കാറിൽ കഞ്ചാവുമായി വരുന്നു; ആദ്യം വെട്ടിച്ചു, പിന്നെ പോലീസ് പൊക്കി
വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ രണ്ടുപ്രതികളെയും തിരൂര്‍ പോലീസിന് കൈമാറി. സിദ്ദിഖ് കൊലക്കേസില്‍ വല്ലപ്പുഴ സ്വദേശി ഷിബില്‍, ചെര്‍പ്പുളശ്ശേരി ചളവറ സ്വദേശി ഫര്‍ഹാന, ഫര്‍ഹാനയുടെ സുഹൃത്ത് ചിക്കു എന്ന ആഷിഖ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. കൃത്യത്തില്‍ ആഷിഖിനും പങ്കുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാള്‍ നേരത്തെ പല ക്രിമിനല്‍കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം പ്രതിയായ ഫർഹാന കൂട്ടു പ്രതിയായ ഷിബിലിക്കെതിരെ 2021ൽ പോക്സോ കേസ് നൽകിയിരുന്നതായി വെളിപ്പെടുത്തൽ. ഷിബിലിയെ പ്രതിയാക്കി ഫർഹാന പാലക്കാട് ചെർപ്പുളശേരി പൊലീസ് സ്റ്റേഷനിലാണ് പോക്സോ കേസ് ഫയൽ ചെയ്തത്. വല്ലപ്പുഴ സ്വദേശിയാണ് ഷിബിലി. ഫർഹാന ചളവറ സ്വദേശിനിയും. 2018ൽ നെന്മാറയിൽ വഴിയരികിൽ വച്ച് ഷിബിലി ഫർഹാനയെ പീഡിപ്പിച്ചെന്നായിരുന്നു
കേസ്. ഫർഹാനയ്ക്ക് അന്ന് 13 വയസ്സായിരുന്നു പ്രായം. ഇയാൾക്കെതിരെ പരാതി നൽകിയത് പെൺ കുട്ടിയുടെ കുടുംബമായിരുന്നു. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ഷിബിലി ആലത്തൂർ സബ് ജയിലിലായിരുന്നു. ഈ കേസിന് ശേഷം ഇരുവരും തമ്മിൽ സൗഹൃദത്തിലായി. ഇതാദ്യമായല്ല ഇരുവരുടേയും പേരിൽ പരാതികൾ ഉണ്ടാകുന്നത്. ബന്ധുവീട്ടിൽനിന്ന് അടുത്തിടെ സ്വർണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഫർഹാനയ്‌ക്കെതിരെ പരാതി ഉയർന്നിരുന്നു. കാറൽമണ്ണയിൽ ബന്ധുവീട്ടിൽ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിനെത്തിയ ഹർഫാന സ്വർണവുമായി മുങ്ങിയെന്നാണ് പരാതി. താനാണ് സ്വർണ്ണമെടുത്തതെന്ന് കത്തെഴുത് വെച്ചാണ് ഫർഹാന പോയതെന്നാണ് വിവരം.
ഷിബിലിക്കൊപ്പം അന്ന് ഫർഹാന ചെന്നൈയിലേക്ക് പോകുകയായിരുന്നെന്നാണ് സൂചന. ഈ മാസം 23 മുതൽ ഫർഹാനയെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബ ചെർപ്പുളശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വൻ പൊലീസ് സംഘം ചളവറയിലെ ഫർഹാനയുടെ വീട്ടിലെത്തി. പെൺകുട്ടിയെ കാണാനില്ലെന്ന പരാതി അന്വേഷിക്കാനാണ് പോലീസ് എത്തിയതെന്നാണ് നാട്ടുകാർ കരുതിയത്.
24ന് രാത്രി പെൺകുട്ടിയുടെ വീട്ടിൽ മൂന്നു വാഹനങ്ങളിലായാണ് പൊലീസ് എത്തിയത്. ഫർഹാനയുടെ സഹോദരനെ അന്നു രാത്രിയിൽ തന്നെ
കൂട്ടിക്കൊണ്ടുപോയിരുന്നു.
പിറ്റേന്ന് രാവിലെ വീണ്ടും എത്തിയ പൊലീസ് ഫർഹാനയുടെ പിതാവ് വീരാൻകുട്ടിയെയും കൊണ്ടുപോയി. എന്നാൽ അന്നു വൈകുന്നേരത്തോടെ ഇയാളെ വീട്ടിൽ തിരിച്ചെത്തിച്ചു. അപ്പോഴെല്ലാം ഫർഹാനയും ഷിബിലിയും പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നു എന്ന വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ടാണ് പൊലീസ് സംഘം ഫർഹാനയുടെ വീട്ടിലെത്തിയതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഫർഹാനയുടെ പിതാവ് വീരാൻകുട്ടിയുടെ പേരിലും മദ്യപിച്ച് ബഹളം വച്ചെന്ന് ചൂണ്ടിക്കാട്ടി ഈ മാസം പൊലീസിൽ പരാതി ലഭിച്ചിരുന്നു. അയൽവാസിയാണ് ഈ മാസം 13ന് പൊലീസിൽ പരാതി നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...