Crime: കാമുകിയെ പീഡിപ്പിച്ചു, സ്വകാര്യഭാഗങ്ങളില്‍ മുളക് തിരുകി; യുവാവ് അറസ്റ്റിൽ
Man was arrested after brutally torturing his girlfriend: യുവതിയെ കേബിൾ വയർ ഉപയോഗിച്ച് മർദ്ധിക്കുകയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു കാമുകനായ നികുഞ്ച്.
സൂറത്ത്: കാമുകിയെ അതിക്രൂര പീഡനത്തിന് ഇരയാക്കി കാമുകൻ അറസ്റ്റില്. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ നികുഞ്ച് കുമാര്‍ അമൃത് ഭായ് പട്ടേലാണ് കാമുകിയെ ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി നികുഞ്ചിനെ സൂറത്ത് പോലീസ് അറസ്റ്റ് ചെയ്തു. കേബിൾ വയർ ഉപയോഗിച്ച് ആദ്യം മർദ്ധിക്കുകയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. പ്രതി പിന്നീട് യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുളക് തിരുകുകയും ചെയ്തു.
സാമൂഹികമാധ്യമങ്ങളില്‍ സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും നികുഞ്ച് ഭീഷണിപ്പെടുത്തി. ബലാത്സംഗത്തെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തെത്തുന്നത്. തുടർന്ന് ആശുപത്രി അധികൃതർ ആണ് വിവരം പോലീസിൽ അറിയിക്കുന്നത്. കേസെടുത്ത പോലീസ് അന്വേഷണത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പീഡനത്തിനിരയായ യുവതി പ്രതി നികുഞ്ചുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു. നികുഞ്ച് വിവാഹിതനാണെങ്കിലും ഭാര്യ ഇയാളില്‍നിന്ന് വേര്‍പിരിഞ്ഞായിരുന്നു താമസം. എന്നാൽ വിവാഹം കഴിഞ്ഞതാണെന്ന വിവരം മറച്ചു വെച്ച് ഇയാൾ യുവതിയുമായി ബന്ധം സ്ഥാപിക്കുന്നത്. എന്നാൽ യുവതി സത്യം മനസ്സിലാക്കിയതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. കൂടാതെ ഈ ബന്ധം തുടരാനാകില്ലെന്ന നിലപാടും യുവതി സ്വീകരിച്ചു. ഇതോടെ യുവാവിന് പക തോന്നുകയും യുവതിയെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നെന്നാണ് പോലീസ് പറയുന്നത്.
അതേസമയം കാഞ്ഞങ്ങാട് ഉദുമ കുണ്ടോളംപാറയിലെ ദേവികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ദേവികയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് പ്രതി സതീഷ് ചൊവ്വാഴ്ച വൈകുന്നേരം 3 മണിയോടെ പോലീസ് സ്റ്റേശനിൽ നേരിട്ട് കീഴടങ്ങുകയായിരുന്നു. തന്നെ ജീവിക്കാൻ സമ്മതിക്കാതായതോടെയാണ് താൻ ദേവികയെ കൊലപ്പെടുത്തിയതെന്ന് സതീഷ് പോലീസിനോട് പറഞ്ഞത്. കാസര്‍ഗോഡ് ജില്ലയിൽ 'മൈന്‍' എന്ന ബ്യൂട്ടിപാര്‍ലരിന്റെ ഉടമയാണ് ദേവിക. ബ്യൂട്ടിഷ്യന്‍മാരുടെ യോഗത്തിന് എത്തിയ യുവതിയെ സതീഷ് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ബലംപ്രയോഗിച്ച് സതീഷ് ദേവികയെ ലോഡ്ജിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.
മലര്‍ത്തിക്കിടത്തി യുവതിയുടെ വായ പൊത്തിപ്പിടിച്ച ശേഷം തന്റെ കാല്‍മുട്ട് വെച്ച് ദേവികയുടെ കൈ അമര്‍ത്തിവെച്ച ശേഷം കഴുത്ത് അറുക്കുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈനിന് നൽകിയ മൊഴി. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്നും തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൊല്ലപ്പെട്ട ദേവികയും സതീഷും തമ്മില്‍ 9 വര്‍ഷത്തെ പരിചയമുണ്ടെന്നാണ് പോലീസ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്.
സതീഷ് ലോഡ്ജിലാണ് ഒന്നര മാസത്തോളമായി താമസിക്കുന്നത്. ചൊവ്വാഴ്ച രാവിലെ പുറത്ത് പോയ സതീഷ് 11 മണിയോടെ ദേവികയുമായി ലോഡ്ജില്‍ തിരിച്ചെത്തി. ഭാര്യയാണെന്നാണ് സതീഷ് ലോഡ്ജ് ജീവനക്കാരോട് പറഞ്ഞത്. 2.45ഓടെ സതീഷ് ഇറങ്ങിപ്പോകുന്നത് കണ്ടെന്ന് ലോഡ്ജ് ജീവനക്കാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. പോലീസ് സ്‌റ്റേഷനില്‍ വൈകിട്ട് 3 മണിയോടെ എത്തി സതീഷ് സ്വമേധയാ കീഴടങ്ങുകയായിരുന്നു. ഉടന്‍ തന്നെ ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈന്‍ ഉള്‍പ്പെടുന്ന പോലീസ് സംഘം ലോഡ്ജില്‍ എത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ദേവിക രക്തം വാര്‍ന്നൊഴുകിയ നിലയില്‍ കിടക്കുന്നത് കണ്ടത്.
തന്റെ ഭാര്യയെ വിവാഹ മോചനം നടത്താന്‍ ദേവിക നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നാണ് സതീഷ് പറയുന്നത്. എന്നാല്‍ ഇത് പൂര്‍ണമായും പോലീസ് വിശവസിച്ചിട്ടില്ല. ദേവികയുടെ ഭര്‍ത്താവ് പ്രവാസിയാണ്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. വിവാഹിതനായ സതീഷിന് ഒരു കുട്ടിയുണ്ട്. സതീഷിന് ദേവികയുമായി വിവാഹത്തിന് മുന്നേ ബന്ധമുണ്ടെന്നാണ് പോലീസ് നിഗമനം.