മലപ്പുറം: തിരുവാലിയില്‍ നിയന്ത്രണംവിട്ട കാര്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം മുന്നിലുള്ള കടയലിലേക്ക് ഇടിച്ചു കയറി.  സമീപത്തെ കടയിലേക്ക് കാർ നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. തിരുവാലി അങ്ങാടിയിലാണ് അപകടം നടന്നത്. പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ തിരുവാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ പതിനൊന്നോടെയാണ് മഞ്ചേരി - വണ്ടൂര്‍ ജങ്ഷനില്‍ അപകടമുണ്ടായത്. വടപുറം ഭാഗത്തുനിന്നുവന്ന മാരുതി കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്കില്‍ച്ചെന്നിടിക്കുകയായിരുന്നു. ഡ്രൈവിങ് പഠിക്കുന്നതിനിടെയാണ് കാര്‍ അപകടത്തില്‍ പെടുന്നത്. ബൈക്ക് യാത്രക്കാരന്‍ മഞ്ചേരി ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു.


ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം കടയിലേക്ക് പാഞ്ഞുകയറിയ കാര്‍ അവിടെ ഭിത്തിയില്‍ തട്ടി നില്‍ക്കുന്നതായാണ് സിസിടിവി ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. ഇതിനാല്‍ വലിയ അപകടം ഒഴിവായി. കടയിലേക്ക് ഇടിച്ചുകയറുന്നതിനിടെ അവിടെയുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.


ALSO READ: കുടിവെളള പദ്ധതിയുടെ പൈപ്പ് പൊട്ടിച്ച് വിൽപന നടത്താൻ ശ്രമിച്ച കേസിൽ മൂന്നു പേർ പിടിയിൽ


അതേസമയം കോഴിക്കോട്  മകൻ മരിച്ചു പോയെന്ന് തിരിച്ചറിയാതെ അമ്മ മൃതദേഹത്തിനരികില്‍ കഴിഞ്ഞത് മൂന്ന് ദിവസം. നാദാപുരം വളയത്ത് ആണ് സംഭവം നടന്നത്. വളയം കല്ലുനിര മൂന്നാം കുഴി രമേശന്റെ മൃതദേഹത്തിനാണ് അമ്മ മന്തി യാഥാർത്ഥ്യം തിരിച്ചറിയാതെ കൂട്ടിരുന്നത്. 


രമേശനും അമ്മയും തനിച്ചാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ എത്തിയ ബാങ്ക് ജീവനക്കാരനാണ് മരണം തിരിച്ചറിയുന്നത്. ദുര്‍ഗന്ധം കാരണം വീടിന് അകത്തുകയറി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. രമേശന്റെ മൃതദേഹം കട്ടിലില്‍ മരിച്ച നിലയിലായിരുന്നു. ഒപ്പം കട്ടിലനിരികില്‍ മൃതദേഹത്തിനരികിൽ ഇരിക്കുകയായിരുന്നു അമ്മ.


ജീവനക്കാരൻ വിവരം അറിയിച്ചതിനെ തുടർന്ന് വളയം പോലീസ് എത്തി മൃതദേഹം പരിശോധിച്ചു. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ടെന്നാണ് കരുതുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


വർഷങ്ങളായി ഇവിടെ തനിച്ചു താമസിച്ചു വരികയാണ് ഈ അമ്മയും മകനും. ഇവര്‍ക്ക് പുറം ലോകവുമായി ബന്ധമുണ്ടായിരുന്നില്ല. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്നതായാണ് വിവരം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.