കൊല്ലം: കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിൽ (Uthra murder case) വിചാരണ പൂർത്തിയായി. ഒക്ടോബർ 11ന് കേസിൽ വിധി പ്രസ്താവം (verdict) നടത്തും. കൊല്ലം (Kollam) ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവം നടത്തുക. ഉത്രയെ ഭര്‍ത്താവ് സൂരജ് (Sooraj) മൂര്‍ഖന്‍ (Cobra) പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 മെയ് ആറിനാണ് കൊലപാതകം നടന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സൂരജ് മാത്രമാണ് കൊലക്കേസിലെ പ്രതി. സൂരജിന് പാമ്പിനെ നല്‍കിയ സുരേഷിനെ കേസില്‍ മാപ്പ് സാക്ഷിയാക്കിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവം കൊലപാതകമാണെന്നും കുടുംബത്തിന് തുടക്കംമുതലേ സംശയമുണ്ടായിരുന്നു. ഇതോടെ ഭര്‍ത്താവ് സൂരജിനെതിരേ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചാണ് ഉത്രയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. കൊലപാതകമാണെന്ന് തെളിഞ്ഞതോടെ സൂരജിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.  


Also Read: 2000ലധികം പേജുകളുള്ള കുറ്റപത്രം... ഉത്ര വധക്കേസ് ഇനി IPS പരിശീലന പാഠ്യവിഷയം


 


ശാസ്ത്രീയ തെളിവുകള്‍ നിരത്തിയാണ് ഉത്ര വധക്കേസ് പ്രതി സൂരജിനെതിരെ കോടതിയിലെ പ്രോസിക്യൂഷന്‍റെ അന്തിമ വാദം നടന്നത്. പാമ്പ് ഉത്രയെ കേറി കൊത്തിയെന്ന സൂരജിന്റെ വാദത്തെ നിരാകരിക്കാൻ ശാസ്ത്രീയ തെളിവുകളും പരീക്ഷണങ്ങളും വിദ​ഗ്ധ സമിതി റിപ്പോർട്ടും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഡമ്മി പരീക്ഷണം ഉള്‍പ്പെടെയുള്ള ശാസ്ത്രീയമായ രീതികളിലൂടെയായിരുന്നു അന്വേഷണം. ഉത്രയുടെ ഡമ്മിയില്‍ കോഴിമാംസം കെട്ടിവെച്ച് പാമ്പിനെ കൊണ്ട് കടിപ്പിച്ച് പരീക്ഷണവും നടത്തി.  


മൂന്ന് മൂർഖൻ പാമ്പുകളെ ഉപയോഗിച്ചാണ് പോലീസ് ഡമ്മി പരിശോധന നടത്തിയത്. കട്ടിലില്‍ കിടത്തിയിരുന്ന ഡമ്മിയിലേക്ക് പാമ്പിനെ കുടഞ്ഞിട്ടായിരുന്നു ആദ്യ പരിശോധന. പക്ഷേ ഡമ്മിയില്‍ പാമ്പ് കൊത്തിയില്ല. പിന്നീട് ഡമ്മിയുടെ വലം കയ്യില്‍ കോഴിയിറച്ചി കെട്ടിവച്ച ശേഷം പാമ്പിനെ പ്രകോപിപ്പിച്ചു. എന്നിട്ടും പാമ്പ് കടിച്ചില്ല. ഇറച്ചി കെട്ടിവച്ച ഡമ്മിയുടെ വലം കൈ കൊണ്ട് പാമ്പിനെ തുടര്‍ച്ചയായി അമര്‍ത്തി നോക്കിയപ്പോള്‍ മാത്രമായിരുന്നു പാമ്പ് ഡമ്മിയില്‍ കടിച്ചത്. 


Also Read: 'കിടക്കയിലിട്ട പാമ്പ് ഉത്രയെ കടിച്ചില്ല', ഒടുവിൽ സൂരജ് ചെയ്തത്.... നിർണ്ണായക വെളിപ്പെടുത്തൽ


 


ഈ കടിയില്‍ ഇറച്ചി കഷണത്തിലുണ്ടായ മുറിവില്‍ പാമ്പിന്‍റെ പല്ലുകള്‍ക്കിടയിലുണ്ടായ ദൂരം 1.7 സെന്‍റി മീറ്ററാണെന്നും വ്യക്തമായി. പിന്നീട് പാമ്പിന്‍റെ ഫണത്തില്‍ മുറുക്കെ പിടിച്ച് ഡമ്മിയില്‍ കടിപ്പിച്ചു. ഈ കടിയില്‍ പല്ലുകള്‍ക്കിടയിലെ ദൂരം  2 സെന്‍റി മീറ്ററിലധികമായി ഉയര്‍ന്നു. ഉത്രയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളുടെ ആഴവും രണ്ട് മുതല്‍ രണ്ട് ദശാംശം എട്ട് സെന്‍റി മീറ്റര്‍ വരെയായിരുന്നു. 


സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കി വിവാഹം (Marriage) ചെയ്ത സൂരജ് ഭിന്നശേഷിക്കാരിയായ (Disabled) ഉത്രയെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കുറ്റപത്രം. സൂരജ് അറസ്റ്റിലായി 82-ാം ദിനത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകരീതിയും അതിനുവേണ്ടി നടത്തിയ ആസൂത്രണവും ഉത്ര വധക്കേസിനെ (Uthra case) അപൂര്‍വങ്ങളില്‍ അപൂര്‍വമാക്കുന്നെന്ന് കുറ്റപത്രത്തിലുണ്ട്. കൊലപാതകം, കൊലപാതക ശ്രമം, മയക്കുമരുന്ന് കലര്‍ന്ന പാനിയം കുടിപ്പിച്ച് കൊലപ്പെടുത്തല്‍ തുടങ്ങിയത് ഉള്‍പ്പടെ അഞ്ച് വകുപ്പുകളാണ് സൂരജിന് എതിരെ ചുമത്തിയിട്ടുളളത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.