അർധരാത്രി വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ചത് യൂട്യൂബർ തൊപ്പിയെ പോലീസ് അറസ്റ്റ് ചെയ്തത് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. പോലീസുമായി തൊപ്പി എന്ന നിഹാൽ സംസാരിക്കുന്നതും തുടർന്ന് പോലീസുകാർ വീടിന്റെ വാതിൽ ചവിട്ടിപ്പൊളിക്കുന്നതും ഇയാൾ ലൈവ് വീഡിയോയായി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. പോലീസിന്റെ നടപടിക്കെതിരെ പലരും സോഷ്യൽ മീഡിയയിൽ ആദ്യം വിമർശനം ഉയർത്തിയെങ്കിലും ഇപ്പോൾ വാതിൽ ചവിട്ടിപ്പൊളിക്കാൻ കാരണമായത് തൊപ്പിയുടെ അടവായിരുന്നോയെന്നാണ് ചോദ്യം ഉയരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എറണാകുളത്തെ സുഹൃത്തിൻ്റെ ഫ്ലാറ്റിൽ നിന്നാണ് നിഹാലിനെ വളാഞ്ചേരി പോലീസ് പിടികൂടിയത്. ഇന്ന് സ്റ്റേഷനിൽ ഹാജരാകണമെന്ന് വളാഞ്ചേരി പോലീസ് നിഹാലിനെ അറിയിച്ചിരുന്നുവെങ്കിലും ഹാജരാകാൻ കഴിയില്ലെന്ന് നിഹാൽ മറുപടി നൽകിയതോടെയാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. ഫ്ലാറ്റിന് പുറത്തെത്തിയ പോലീസ് സംഘം വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ലോക്ക് ജാമായതിനാൽ വാതിൽ തുറക്കാൻ സാധിക്കുന്നില്ലെന്നാണ് ഇയാൾ പറഞ്ഞത്.


തുടർന്ന് ഇയാൾ വാതിലിന്റെ താക്കോൽ പുറത്തേക്ക് കൊടുക്കുന്നതും കാണാം. നിഹാൽ പകർത്തിയ ലൈവ് സ്ട്രീമിങ് വീഡിയോയിൽ ഇക്കാര്യങ്ങൾ കാണാൻ സാധിക്കും. എന്നാൽ നിഹാൽ വാതിൽ അകത്തുനിന്ന് കൊളുത്ത് ഇട്ട ശേഷമാണ് താക്കോൽ പോലീസിന് കൈമാറിയതെന്നാണ് ഈ വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നതെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന ചർച്ച.


വീഡിയോ ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ വാതിലിന്റെ കുറ്റി ലോക്ക് ചെയ്തിരിക്കുന്നതായി കാണാം. എന്നാൽ സെന്റർ ലോക്കിട്ട് അതിന്റെ താക്കോൽ മാത്രമാണ് പോലീസിന് നൽകിയത്. വാതിലിന്റെ മുറിക്കുള്ളിൽ നിന്നുള്ള ഭാ​ഗത്തെ കുറ്റി ഇട്ടിരിക്കുന്നതിനാൽ താക്കോൽ ഉണ്ടെങ്കിലും പോലീസിന് വാതിൽ തുറക്കാൻ സാധിക്കില്ലെന്നാണ് വിവിധ വാദങ്ങൾ ഉയരുന്നത്.


ALSO READ: YouTuber thoppi: വളാഞ്ചേരി ഉദ്ഘാടന പരിപാടിയിലെ തെറിപ്പാട്ട്: യൂട്യൂബർ തൊപ്പി കസ്റ്റഡിയിൽ


വാതിലിന്റെ കുറ്റി ഉള്ളിൽ നിന്ന് ഇട്ടിരിക്കുന്നതായാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുക. ഈ വാതിലിന് മുന്നിൽ നിന്നുകൊണ്ടാണ് പുറത്ത് പോലീസാണോ ​ഗുണ്ടകളാണോയെന്ന് തനിക്ക് അറിയില്ലെന്ന് നിഹാൽ പറയുന്നത്. ഇത് തന്നെ വാതിൽ ചവിട്ടിപ്പൊളിച്ചാണ് പോലീസ് കസ്റ്റഡിയിൽ എടുത്തതെന്ന് വരുത്തിത്തീർക്കാൻ ഇയാൾ  മനപൂർവ്വം ചെയ്തതാണോ എന്ന സംശയത്തിലേക്കാണ് എത്തിക്കുന്നത്.


വാതിൽ ചവിട്ടിപ്പൊളിക്കുന്നത് എന്തിനാണ്? പുറത്ത് പോലീസാണോ ​ഗുണ്ടകളാണോ എന്ന് അറിയില്ല. ഇന്നലെ സ്റ്റേഷനിൽ നിന്ന് വിളിച്ചപ്പോൾ ഇന്ന് ഹാജരാകാമെന്ന് അറിച്ചതാണ്. എന്നാൽ ഇപ്പോൾ പോലീസ് പുറത്ത് വന്ന് പോലീസ് വാതിൽ ചവിട്ടിപ്പൊളിക്കുകയാണ് എന്നാണ് നിഹാൽ ലൈവിൽ പറയുന്നത്. പൊതുജനമധ്യത്തിൽ തെറിപ്പാട്ട് പാടിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തത്.


വളാഞ്ചേരിയിലെ കടയുടെz ഉദ്ഘാടന സമയത്ത് അശ്ലീല പദപ്രയോഗം നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി ഇയാൾക്കെതിരെ ചിലർ പരാതി നൽകിയിരുന്നു. ഫ്ലാറ്റിൽ നിന്നും ഒരു കമ്പ്യൂട്ടർ, ഹാർഡ് ഡിസ്ക്, രണ്ട് മൊബൈൽ ഫോണുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു.


സാമൂഹ്യ വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ വീഡിയോകൾ ചെയ്യുന്നവർക്കെതിരെ നിയമ നടപടി എടുക്കണമെന്ന് ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്ക നിര്‍മ്മാണത്തിന് മാനദണ്ഡം കൊണ്ടുവരണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിട്ടുണ്ട്.


ഉദ്ഘാടന ചടങ്ങിനിടെ തെറിപ്പാട്ട് പാടിയത് സമൂഹ മാധ്യമങ്ങളിൽ ഉൾ‌പ്പെടെ വലിയ ചർച്ചയായിരുന്നു. സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമര്‍ശനമായിരുന്നു ഈ പരിപാടിക്കെതിരെയും തൊപ്പിക്കെതിരെയും ഉയർന്നത്. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ പരിപാടിക്കെത്തിയിരുന്നു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.