പാലക്കാട്:  കെവിനെയും, നീനുവിനെയും ഓർമയില്ലെ മെയ് 28 തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയേക്കര തോട്ടില്‍ കെവിന്റെ വിറങ്ങലിച്ച മൃത‌ദേഹം കണ്ടെത്തുമ്പോൾ കേരളത്തിനും ഞടുക്കം വിട്ടു പോയിരുന്നില്ല. ജാതീയത മനഷ്യനെ ഭ്രാന്താനാക്കുമ്പോൾ ഇടയിൽ തകരുന്നത് നിരവധി കുടുംബങ്ങളുടെ സ്വപ്നങ്ങൾ കൂടിയാണ്. ഭർത്താവ് അന്യജാതിക്കാരനെന്ന ദുരഭിമാനം തന്നെയാണ്  പാലക്കാട്ടെ 19 വയസുകാരിയുടെ താലിയറുത്തതും. ഉത്തരേന്ത്യയിലും തമിഴ്നാട്ടിലും അടിക്കടി റിപ്പോർട്ട് ചെയ്തിരുന്ന ദുരഭിമാന കൊലകൾ കേരളത്തിന്റെ മണ്ണിലും ഒന്നിന് പുറകേ ഒന്നായി ആവർത്തിക്കുന്നത് വലിയ ആശങ്കകളാണുയർത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്കൂൾ കാലം മുതൽ ആറുവർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഹരിത അനീഷിനെ വിവാഹം കഴിച്ചത്. പെയിന്റിങ് തൊഴിലാളിയായ അനീഷ് താഴ്ന്ന ജാതിക്കാരനും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നയാളുമാണ്. അതിനാൽ ഈ ബന്ധത്തിന് പെൺകുട്ടിയുടെ വീട്ടുകാർക്ക് വലിയ എതിർപ്പായിരുന്നു. 


ALSO READ: Palakkad Honor Killing: പെൺകുട്ടിയുടെ അച്ഛനും അമ്മാവനും കസ്റ്റഡിയിൽ


ഇതിനിടെ വീട്ടുകാർ ഹരിതയ്ക്ക് മറ്റൊരു വിവാഹം ആലോചിക്കുകയും വാക്കാൽ നിശ്ചയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പെൺകുട്ടി അനീഷിനൊപ്പം ഇറങ്ങിവന്ന് സെപ്തംബർ 27ന് രജിസ്റ്റർ വിവാഹം ചെയ്തത്. ഒരേ ദേശത്ത്, മകൾ താഴ്ന്ന ജാതിക്കാരനുമൊന്ന് ജീവിക്കുന്നത് വീട്ടുകാരെ അസ്വസ്ഥരാക്കിയിരുന്നു ആ വൈരാഗ്യമാണ് വലിയ സ്വപ്നങ്ങളോടെ ദാമ്പത്യ ജീവിതം തുടങ്ങിയ യുവാവിന്റെ ജീവനെടുത്തത് (Honor Killing).


ALSO READ: കൊച്ചിയില്‍ നടിയ്ക്കെതിരെ ഗുണ്ടാ വിളയാട്ടം, നടപടിയെടുക്കാന്‍ വൈകുന്നതായി പരാതി


വിവാഹ ശേഷം പലതവണയായി പെൺകുട്ടിയുടെ അച്ഛൻ പ്രഭുകുമാറും അമ്മാവൻ സുരേഷും അനീഷിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. 90 ദിവസം പോലും ഒരുമിച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന് കൊലവിളിയും നടത്തിയിരുന്നു. വിവാഹം കഴിഞ്ഞ് 88-ാം നാൾ അവർ അത് നടപ്പാക്കിയിരിക്കുന്നു. പലതവണയായി അച്ഛനും അമ്മാവനും കാണാനെത്തിയിരുന്നു. ഇതിനിടെ മറ്റൊരു വീട്ടിലേക്ക് മാറി താമസിക്കാനും ഹരിതയെ നിർബന്ധിച്ചിരുന്നു. മറ്റൊരു സ്ഥലത്ത് വാടക വീട് എടുത്തു തരാമെന്നും വാഗ്ധാനം നൽകിയെങ്കിലും ഹരിത അതിനൊന്നും വഴങ്ങിയിരുന്നില്ല. വീട്ടുകാരുടെ ഭീഷണി ഭയന്ന് ഹരിതയും അനീഷും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ തന്നെ ഭയപ്പെട്ടിരുന്നതായി സുഹൃത്തുകൾ പറയുന്നു.


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy