ആറ്റിങ്ങൽ: ആറ്റിങ്ങൽ വെഞ്ഞാറമൂട് റോഡിൽ ഇളമ്പ തടം ജംഗ്ഷനിൽ ഗ്യാസ് ലോറി നിയന്ത്രണം വിട്ട് മതിലും തകർത്ത് കിണറ്റിലേക്ക് ഇടിച്ചുകയറി. ഇന്ന് വൈകുന്നേരം നാല് മണിയോടെണ് അപകടം ആറ്റിങ്ങലിൽ നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് ഗാർഹിക ഗ്യാസ് സിലിണ്ടറും കയറ്റി പോയ ലോറിയാണ് നിയന്ത്രണം വിട്ട് റോഡിന്റെ വലതുവശത്തെ സ്വകാര്യ വ്യക്തിയുടെ മതിൽ തകർത്തതിന് ശേഷം കിണറ്റിലേക്ക് ഇടിച്ചുകയറിയത്. സംഭവ സമയത്ത് പരിസരത്ത് ആരും ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം തൃശ്ശൂരില്‍  കെെക്കൂലി വാങ്ങുന്നതിനിടെ  വെഹിക്കിള്‍ ഇസ്പെക്ടറും ഏജന്‍റും  വിജിലന്‍സിന്‍റെ പിടിയില്‍. തൃപ്രയാർ സബ്.ആര്‍.ടി ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ജോര്‍ജ്ജ് സി.എസ്, ഏജന്റ് അഷ്റഫ് എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെ തൃപ്രയാർ കിഴുപ്പുള്ളികര ടെസ്റ്റ്‌ ഗ്രൗണ്ടിൽ വെച്ചാണ് ഇവരെ കൈയ്യോടെ പിടികൂടിയത്. വാഹന  പുക പരിശോധന കേന്ദ്രം തുടങ്ങാനുള്ള അപേക്ഷ പാസ്സാക്കാന്‍  ആണ് ഇരുവരും  കെെക്കൂലി വാങ്ങിയത്. 


ALSO READ: സ്വകാര്യദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; കർണാടകയിൽ രണ്ട് വിദ്യാർത്ഥികൾ ജീവനൊടുക്കി!


പരാതിക്കാരന്‍ വാഹന പുക പരിശോധന കേന്ദ്രം തുടങ്ങുന്നതിനായി അപേക്ഷ  വെച്ചിരുന്നു. ഈ അപേക്ഷ പാസ്സാക്കണമെങ്കില്‍  കൈക്കൂലിയായി 5000 രൂപ തരണമെന്ന് എം.വി.ഐ ജോർജ് പറഞ്ഞു. പണം 'യു ടേണ്‍' ഡ്രെെവിംങ്ങ് സ്കൂളിലെ ജീവനക്കാരന്‍   അഷ്‌റഫിന്റെ ഏൽപ്പിക്കണമെന്നും എം.വി.ഐ  ആവശ്യപ്പെട്ടു. ഇതോടെ ഈ വിവരം പരാതിക്കാരന്‍ വിജിലന്‍സിനെ അറിയിച്ചു. വിജിലൻസ് ഫിനോൾഫ്തലിൻ പുരട്ടി നൽകിയ നോട്ട് പരാതിക്കാരനിൽ നിന്നും ഏജന്റായ അഷ്‌റഫ്‌ സ്വീകരിക്കുന്ന  സമയം  വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. കേസില്‍ എം.വി.ഐ ക്കെതിരെ കാള്‍ റെക്കോര്‍ഡ്സ് ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ തെളിവുകളും  വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.