Crime: സ്വർണ്ണക്കടയിൽ നിന്ന് നാല് പവൻ്റെ മാല തട്ടിയെടുത്ത് ഓടി; മോഷ്ടാവ് പിടിയിൽ
Pathanamthitta jewellery theft: പുല്ലാട് പ്രവർത്തിക്കുന്ന സ്വർണ്ണക്കടയിൽ നിന്നാണ് മാല മോഷണം പോയത്.
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പുല്ലാട് പ്രവർത്തിക്കുന്ന സ്വർണ്ണക്കടയിൽ നിന്ന് നാല് പവൻ്റെ മാല തട്ടിയെടുത്ത് ഓടി രക്ഷപ്പെട്ട മോഷ്ടാവിനെ പിടികൂടി. ആലപ്പുഴ തകഴി സ്വദേശി കണ്ണൻ എന്നറിയപ്പെടുന്ന അഖിൽ ദേവാണ് പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ച്ച ഉച്ചയോടെ സ്വർണ്ണമാല വാങ്ങാനെന്ന ഭാവത്തിൽ പുല്ലാട് പ്രവർത്തിക്കുന്ന കൃഷ്ണൻ നായർ സ്വർണ്ണക്കട എന്ന സ്ഥാപനത്തിലെത്തിയ പ്രതി സെയിൽസ്മാൻ്റെ കൈയ്യിൽ നിന്നും 4 പവൻ വരുന്ന സ്വർണ്ണമാല തട്ടിയെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. ഭാര്യയുടെ അനുജത്തിയുടെ വിവാഹത്തിന് 3.5 പവൻ്റെ മാല ആവശ്യപ്പെട്ടെത്തിയ പ്രതി ഹാൾമാർക്ക് നോക്കാൻ എന്ന വ്യാജേന സെയിൽസ്മാൻ്റെ കൈയ്യിൽ നിന്നും മാല വാങ്ങി ഓടി രക്ഷപ്പെട്ടു.
ALSO READ: സംസ്ഥാനത്ത് മഴ ശക്തം; ജനങ്ങൾ സർക്കാർ സംവിധാനങ്ങളോട് സഹകരിക്കണമെന്ന് മുഖ്യമന്ത്രി
മോഷ്ടാവ് പോയ ഭാഗത്തെ സി സി ടി വി ദ്യശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി കവിയൂർ ക്ഷേത്രത്തിന് സമീപം വരെ യാത്ര ചെയ്തതായി കണ്ടെത്തി. ഹെൽമെറ്റില്ലാതെ യാത്ര ചെയ്ത ഇയാളുടെ ഫോട്ടോ പരിസരവാസികളെ കാണിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ ക്ഷേത്രത്തിലെ താത്ക്കാലിക നാദസ്വര വിദ്വാനായി ജോലി ചെയ്ത് വരുന്ന അഖിൽ ദേവാണെന്ന് തിരിച്ചറിയുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...