മധുരയിൽ പ്രണയിച്ചതിന്റെ പേരിൽ സഹോദരിയേയും കാമുകനേയും യുവാവ് വെട്ടിക്കൊന്നു. തിരുമം​ഗലം സ്വദേശിനിയായ മഹാലക്ഷ്മി, സതീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ മഹാലക്ഷ്മിയുടെ സഹോദരൻ പ്രവീണിനായി പോലീസ് അന്വേഷണമാരംഭിച്ചു. തമിഴകത്തെ നടുക്കിയ സംഭവം നടന്നത് ചൊവ്വാഴ്ച്ച രാത്രിയായിരുന്നു. നേരത്തെ അടുപ്പത്തിലായിരുന്നവരാണ് മഹാലക്ഷ്മിയും സതീശും.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ 3 വർഷം മുമ്പ് പെൺകുട്ടിയുടെ വിവാഹം മറ്റൊരാളുമായി നടത്തിയെങ്കിലും പിന്നീട് വിവാഹമോചനം നേടി  ഇവർ വീട്ടിലെത്തുകയായിരുന്നു. ശേഷം സതീശുമായി പഴയ ബന്ധം തുടർന്നു. ഈ ബന്ധത്തെ സഹോദരനായ പ്രവീൺ എതിർത്തെങ്കിലും മഹാലക്ഷ്മി ഇതവ​ഗണിച്ച് ബന്ധം മുന്നോട്ടു കൊണ്ടുപോയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 


ALSO READ: കാൽ തല്ലിയൊടിച്ച ശേഷം പീഡന കേസും: തിരുവമ്പാടി പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു


ജോലികഴിഞ്ഞ് വരുകയായിരുന്ന സതീശിന്റെ കണ്ണിൽ മുളകു പൊടിവിതറി വെട്ടിക്കൊല്ലുകയായിരുന്നു. തുടർന്ന് തലയറുത്തു മാറ്റി സമീപത്തെ ക്ഷേത്രത്തിനടുത്ത് കൊണ്ടുവെച്ചു. പിന്നാലെ വീട്ടിലെത്തിയ പ്രവീൺ സഹോദരിയയും വെട്ടിക്കൊലപ്പെടുത്തി നാട് വിടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.