ന്യൂഡൽഹി: ഭാര്യയെയും മകളെയും കുത്തിക്കൊന്ന ശേഷം യുവാവ് തൂങ്ങി മരിച്ചു. കൂടെയുണ്ടായിരുന്ന മകനും കുത്തേറ്റിരുന്നു. എന്നാൽ പോലീസ് എത്തുമ്പോൾ കുട്ടിക്ക് ജീവനുള്ളതിനാൽ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ഷഹ്ദാര ജില്ലയിലെ ജ്യോതി കോളനിയിലാണ് സംഭവം നടന്നത്. 45 വയസ്സുകാരനായ സുശീൽ കുമാർ ആണ്  ഭാര്യ അനിരുദ്ധയെയും (40) മകൾ അതിഥിയെയും (6) കുത്തിക്കൊന്നത്. പരുക്കേറ്റ മകൻ യുവരാജ് (13) ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഡൽഹി മെട്രോയിലെ ജീവനക്കാരനായിരുന്നു സുശീൽ. ഓഫിസിൽ വരാത്തതിനെത്തുടർന്ന് കൂടെ ജോലി ചെയ്യുന്ന മറ്റു ജീവനക്കാർ അന്വേഷിച്ച് ചെല്ലുമ്പോഴാണ് കൊലപാതകത്തിന്റെ വിവരം പുറം ലോകത്ത് എത്തുന്നത്. ഉടനെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം തൃശ്ശൂരിൽ കെ.എസ്.ആർ.ടി.സി ഡ്രൈവറെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക്  ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ആന കൊട്ടിൽ ദേശത്ത് കുപ്പത്തിൽ വീട്ടിൽ സുധാകരൻ മകൻ മനോജ് ഒല്ലൂക്കര ശ്രേയസ് നഗറിൽ മാപ്രാണം വീട്ടിൽ ജോസ് മകൻ മോണി (54 വയസ്) എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് വിധി വന്നിരിക്കുന്നത്.


ALSO READ: ഡോക്ടർ വന്ദനയുടെ കൊലപാതകി സന്ദീപിനു വേണ്ടിയും ആളൂർ എത്തി; കൊടും കുറ്റവാളികളുടെ കാവലാളായി മാറിയ ആളൂരിന്റെ കഥ


ഇതിനു പുറമേ ഐപിസി 447ാം വകുപ്പ് പ്രകാരം 3 മാസം കഠിന തടവും, ഐപിസി 341വകുപ്പ് പ്രകാരം 1 മാസം തടവും പ്രതി ശിക്ഷ അനുഭവിക്കണം.  പിഴ അടച്ചില്ലെങ്കിൽ 2 വർഷം കൂടി കഠിന തടവ് കേസിൽ പ്രതി അനുഭവിക്കണം.  തൃശൂർ അഡീഷണൽ ജില്ലാ ജഡ്ജി ടി.കെ. മിനിമോൾ ആണ് ശിക്ഷ വിധിച്ചത്. ഈ കേസിന്റെ വിചാരണ മദ്ധ്യേ കേസിലെ രണ്ടാം പ്രതി കണ്ണൻ എന്ന് വിളിക്കുന്ന സുനിൽ മരണപ്പെട്ടിരുന്നു. പ്രതികളായ മനോജും കണ്ണനും കൊല്ലപ്പെട്ട മോണിയുടെ വീടിനു സമീപമുള്ള റോഡിലിരുന്ന് സ്ഥിരമായി മദ്യപിക്കാറുള്ളതിനെ കൊല്ലപ്പെട്ട മോണി ചോദ്യം ചെയ്തിരുന്നു. ഇതിന്റ വിരോധത്തിലാണ്  പ്രതികൾ മോണിയെ ഇയാളെ കുത്തി കൊലപ്പെടുത്തിയത്.


മോണിയെ വീട്ടുമുറ്റത്തു നിന്നും വലിച്ചിറക്കി വീടിനു മുൻവശത്തുള്ള റോഡിലേക്ക് കൊണ്ടുപോയി മതിലിൽ ചേർത്തുനിർത്തി പൊട്ടിച്ച സോഡാ കുപ്പിയുടെ കൂർത്ത അഗ്രഭാഗം കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയാണ് ചെയ്തത്. ഭാര്യയുടെയും രണ്ടു മക്കളുടെയും മുന്നിലിട്ടാണ് മോണിയെ കുത്തിപ്പരിക്കേൽപ്പിച്ചത്. തൃശൂർ അശ്വനി ആശുപത്രിയിലേക്ക് ഉടനെ തന്നെ എത്തിച്ചു. പിന്നീട് എലൈറ്റ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തുടർന്ന് മരിച്ച മോണിയുടെ മകൻ്റെ മൊഴിയെ അടിസ്ഥാനമാക്കി മണ്ണുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കൊലപാതകത്തിന് ശേഷം പ്രതികൾ ഒഴിവിൽ പോകുകയും  വയനാട് ജില്ലയിൽ വെച്ച്  മണ്ണുത്തി എസ് എച്ച് ഒ ആയിരുന്ന പി.കെ. പദ്മരാജൻ പ്രതികളെ പിടികൂടുകയുമാണുണ്ടായത്.


കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 18 സാക്ഷികളെയാണ് വിസ്തരിച്ചിരുന്നത്. ഇതിനു പുറമേ തെളിവായി 18 രേഖകളും കോടതിയിൽ ഹാജരാക്കി.  സംഭവത്തിന്റെ ദൃക്സാക്ഷികളായ മോണിയുടെ മകൻ അബിൻസും മകൾ അലീനയും കോടതിയിൽ മൊഴി നൽകിയിരുന്നു. കൊലപാതകം നടകക്കുന്നതിനിടയിൽ ഉണ്ടായ ബഹളവും കരച്ചിലും കേട്ട് ഓടിയെത്തിയ അയൽവാസിയായ പ്രിൻസിനെ കണ്ടപ്പോൾ പ്രതികൾ മോണിയെ വിട്ട് ഓടിപ്പോവുകയായിരുന്നു. എന്നാൽ തനിക്ക് മുന്നിലൂടെ ഓടി പോയ  ഒന്നാം പ്രതിയെ കോടതിയിൽ വെച്ച് തിരിച്ചറിഞ്ഞ പ്രിൻസ് അത് മൊഴിയായി നൽകിയതും കേസിൽ പ്രതികളെ കുടുക്കാൻ സഹായിച്ചു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.