Tree Cutting Case: ദുരൂഹത, മരം മുറിക്കേസിൽ മൊഴി നൽകിയ യുവാവ് മരിച്ച നിലയിൽ
ചാക്കിൽ മൂടിക്കെട്ടി കൈകാലുകൾ കയറിൽ കെട്ടിയ നിലയിലായിരുന്നു.
കണ്ണൂർ: ദുരൂഹത ഉയർത്തി മുട്ടിൽ മരം മുറിക്കേസിൽ മൊഴി നൽകിയ യുവാവിൻറെ മൃതദേഹം ചാക്കിൽക്കെട്ടിയ നിലയിൽ. കണ്ണൂർ ചക്കരക്കല്ലിൽ നിന്നും കാണാതായ പി.പ്രേജിഷിൻറെ മൃതദേഹമാണ് കണ്ടെത്തിയത്. പുതുവാച്ചേരി മണിക്കിയിൽ ക്ഷേത്രത്തിനടുത്തുള്ള കനാലിലായിരുന്നു മൃതദേഹം.
ചാക്കിൽ മൂടിക്കെട്ടി കൈകാലുകൾ കയറിൽ കെട്ടിയ നിലയിലായിരുന്നു. പ്രാഥമിക നിഗമനം കൊലപാതകമെന്നാണ് പോലീസ് നൽകുന്ന സൂചന. തിങ്കളാഴ്ച രാവിലെ പത്തിന് പൊതുവാച്ചേരി മണിക്കിയില്‍ അമ്ബലത്തിന് സമീപം കരുണന്‍ പീടികക്ക് മുന്നിലുള്ള കനാലിലെ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
നാലു ദിവസം മുമ്ബാണ് പ്രജീഷിനെ കാണാതാവുന്നത്. ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണമാരംഭിച്ചത്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...