അവിഹിതബന്ധം: ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്ന യുവാവിനെ കാമുകിയുടെ ഭര്‍ത്താവ് കൊലപ്പെടുത്തി
The young man was killed by his girlfriend`s husband: താപി നദിക്കരയിൽനിന്നാണ് യുവതിയുടെയും ഭർത്താവിന്റെയും മൃതദേഹങ്ങൾ ലഭിച്ചത്.
സൂറത്ത്: സുഹൃത്തിന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധം ചോദ്യം ചെയ്തതിനെ തുടർന്ന് തർക്കം. ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ചു കൊന്നു. പിന്നാലെ ഇയാളെ കാമുകിയുടെ ഭർത്താവ് കൊലപ്പെടുത്തി. ഗുജറാത്തിലെ സൂറത്തിൽ തിങ്കളാഴ്ച്ചയായിരുന്നു അവിഹിത ബന്ധത്തെ തുടർന്ന് ഇരട്ട കൊലപാതകം നടന്നത്. ദഹോദ് സ്വദേശിയായ കൗശിക് റാവത്ത്, ഭാര്യ കൽപന എന്നിവരാണു കൊല്ലപ്പെട്ടത്. യുവതിയുടെയും ഭർത്താവിന്റെയും മൃതദേഹങ്ങൾ ലഭിച്ചത് താപി നദിക്കരയിൽനിന്നാണ് എന്ന് ചൗക്ക് ബസാർ പൊലീസ് അറിയിച്ചു.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു. കൗശിക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുഹൃത്തായ അക്ഷയ് കടാരയെ പൊലീസ് അറസ്റ്റ് ചെയ്തു. സൂറത്തിൽ നിർമ്മാണ തൊഴിലാളിയാണ് കൗശിക് റാവത്ത്. ഇയാളും ഭാര്യ കൽപനയും പലൻപുർ പ്രദേശത്താണു താമസിച്ചിരുന്നത്. ഒരു വർഷം മുന്നെയാണ് ഇരുവരും വിവാഹിതരാകുന്നത്. കൗശിക് റാവത്തിന്റെ സുഹൃത്താണ് അക്ഷയ് കടാര. പ്ലംബർ ആയി ജോലി ചെയ്യുന്ന ഇയാളും ഭാര്യ മീനയും നവദമ്പതികൾ ആണ്. ദാഹോദിൽനിന്ന് സൂറത്തിലെത്തിയ ഇരുവരും കൗശിക്കിന്റെ വീട്ടിൽ താമസം തുടങ്ങി.
ALSO READ: അമ്മയെ വിളിക്കാൻ വന്ന 10 വയസ്സുകാരിയെ പീഡിപ്പിച്ചു; 17 വര്‍ഷം കഠിന തടവ്
ദിവസങ്ങൾക്കിടെ, കൗശിക് റാവത്തും മീനയും തമ്മിൽ രഹസ്യബന്ധം വളർന്നു. വീടിനു പുറത്തുവച്ച് രണ്ടുപേരും കാണാൻ തുടങ്ങി. ഇക്കാര്യം അറിഞ്ഞ കൽപന ഭർത്താവുമായി തർക്കം ഉണ്ടായി. ഈ ബന്ധം തുടരരുതെന്ന് താക്കീതും ചെയ്തു. എന്നാൽ കൗശിക്കും മീനയും ബന്ധം തുടർന്നു. ഇതോടെ മീനയുടെ ഭർത്താവ് അക്ഷയ്‌യുമായി കൽപന ഇക്കാര്യം ചർച്ച ചെയ്തു. അവിഹിതബന്ധം അവസാനിപ്പിക്കണമെന്നു മീനയോട് ഭർത്താവ് അക്ഷയിയും ആവശ്യപ്പെട്ടു. ഇക്കാര്യം മനസ്സിലാക്കിയ കൽപന ഭർത്താവുമായി വഴക്കിട്ടു.
ബന്ധം തുടരരുതെന്നു താക്കീത് ചെയ്തു. പക്ഷേ, കൗശിക്കിന്റെയും മീനയുടെയും പെരുമാറ്റത്തിൽ യാതൊരു മാറ്റവുമുണ്ടായില്ല. ഇതോടെ മീനയുടെ ഭർത്താവ് അക്ഷയ്‌യുമായി കൽപന ഇക്കാര്യം ചർച്ച ചെയ്തു. അവിഹിതബന്ധം അവസാനിപ്പിക്കണമെന്നു മീനയോട് അക്ഷയ്‌യും ആവശ്യപ്പെട്ടു. തർക്കത്തെ തുടർന്ന് മീന ഇവരുടെ വീട്ടിൽനിന്ന് ഇറങ്ങി സ്വന്തം വീട്ടിലേക്കു പോയി. പിന്നാലെ അക്ഷയ്‌യും കൗശിക്കിന്റെ വീട്ടിൽനിന്നിറങ്ങി. രണ്ടുപേരും പോയതോടെ കൽപനയും കൗശിക്കും തമ്മിൽ വീണ്ടും വഴക്കിട്ടു.
പിന്നാലെ കഴുത്തുഞെരിച്ച് കൊന്നു. ശേഷം മൃതദേഹം വീട്ടിനകത്തു മേൽക്കൂരയിലെ കൊളുത്തിൽ കെട്ടിത്തൂക്കി. അല്പസമയത്തിന് ശേഷം മടങ്ങിയെത്തിയ അക്ഷയ് കാണുന്നത് കൽപനയുടെ തൂങ്ങിയാടുന്ന മൃതദേഹവും സമീപത്തിരിക്കുന്ന കൗശിക്കിനെയുമാണ്. കൽപനയെ കൊലപ്പെടുത്തിയതാണെന്ന് അക്ഷയിനു മനസിലായെങ്കിലും അതേക്കുറിച്ചൊന്നും പറയാതെ കൗശിക്കിനൊപ്പം ചേര്‍ന്ന് മൃതദേഹം ചാക്കിലാക്കി. ചൗക്ക് ബസാറിലെ ഫൂൽപഡ പ്രദേശത്ത് എത്തി താപി നദിക്കരയിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു.
അതിനു ശേഷം നദിക്കരയിലേക്കു നടന്നു പോവുകയായിരുന്ന കൗശിക്കിന്റെ തലയിൽ അക്ഷയ് കല്ലുകൊണ്ടിടിച്ച് ഗുരുതരമായ പരുക്കേൽപ്പിച്ചു. കൗശിക്ക് സംഭവസ്ഥലത്തുതന്നെ മരിച്ചു. തിങ്കളാഴ്ച രാത്രിയോടെ അക്ഷയിനെ അറസ്റ്റ് ചെയ്തെന്നും ഇരട്ടക്കൊലപാതകത്തെപ്പറ്റി ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്നും സൂറത്ത് പൊലീസ് കമ്മിഷണർ അജയ് കുമാർ തോമർ മാധ്യമങ്ങളോടു വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...