നടി ശോഭനയുടെ വീട്ടിൽ മോഷണം; പണമെടുത്തത് ജോലിക്കാരി, സംഭവം ചെന്നൈയിലെ വീട്ടിൽ
പണം നഷ്ടപ്പെടുന്നുവെന്ന് സംശയം തോന്നിയ ശോഭന വിജയയോട് ഇക്കാര്യം ചോദിച്ചിരുന്നെങ്കിലും അറിയില്ലെന്നായിരുന്നു അവർ നൽകിയ മറുപടി
ചെന്നൈ: നടി ശോഭനയുടെ വീട്ടിൽ മോഷണം നടന്നതായി പരാതി. ശോഭനയുടെ ചെന്നൈയിലെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുജോലിക്കാരി കടലൂർ സ്വദേശിയായ വിജയയാണ് മോഷണം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ശോഭനയുടെ അമ്മയെ ശുശ്രൂഷിക്കാൻ നിർത്തിയതാണ് വിജയയെ. മാർച്ച് മുതൽ ഇവർ വീട്ടിൽ നിന്ന് പണം മോഷ്ടിച്ചിരുന്നു. പണം നഷ്ടപ്പെടുന്നുവെന്ന് സംശയം തോന്നിയ ശോഭന വിജയയോട് ഇക്കാര്യം ചോദിച്ചിരുന്നു. എന്നാൽ അതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു മറുപടി. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. പിന്നാലെ നടന്ന അന്വേഷണത്തിലാണ് മോഷണ വിവരം പുറത്തുവന്നത്.
പണം ശോഭനയുടെ ഡ്രൈവർ മുരുകൻ വഴി മകൾക്ക് കൈമാറിയെന്ന് വിജയ വെളിപ്പെടുത്തി. വിജയയാണ് മോഷണം നടത്തിയതെന്ന് തെളിഞ്ഞതോടെ ശോഭന പരാതി പിൻവലിച്ചുവെന്നാണ് റിപ്പോർട്ട്. വിജയയെയും മുരുകനെയും താക്കീത് ചെയ്തു വിട്ടയച്ചെന്നും പോലീസ് പറഞ്ഞു. അതേസമയം വിജയയെ തുടര്‍ന്നും വീട്ടിൽ ജോലിക്ക് നിർത്താൻ തീരുമാനിച്ചെന്നും മോഷ്ടിച്ച പണം ശമ്പളത്തിൽ നിന്നും പിടിക്കുമെന്നും റിപ്പോർട്ടുണ്ട്. ശോഭന വാർത്തയോട് പ്രതികരിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...