Theft: മോഷണ ശ്രമത്തിനിടയിൽ മോഷ്ടാവ് പോലീസ് പിടിയിൽ; പിടിയിലായത് സ്ഥിരം കുറ്റവാളി
Theft Case Accused Arrest: കാസർഗോഡ് അത്തിക്കടവ് ബളാൽ സ്വദേശിയായ സി. ഹരീഷ് കുമാറിനെയാണ് പയ്യന്നൂർ എസ്ഐയും സംഘവും പിടികൂടിയത്.
കണ്ണൂർ: മോഷണ ശ്രമത്തിനിടയിൽ മോഷ്ടാവ് പോലീസ് പിടിയിൽ. നിരവധി മോഷണ കേസിലെ പ്രതിയാണ് പിടിയിലായത്. കാസർഗോഡ് അത്തിക്കടവ് ബളാൽ സ്വദേശിയായ സി. ഹരീഷ് കുമാറിനെയാണ് പയ്യന്നൂർ എസ്ഐ സി സനിത്തും സംഘവും പിടികൂടിയത്. ഞായറാഴ്ച പുലർച്ചെയാണ് പയ്യന്നൂർ ടൗൺ ജുമാ മസ്ജിദ് പള്ളിയിലെ നേർച്ചപ്പെട്ടി പൊളിക്കുന്നതിനിടയിലാണ് ഹരീഷ് കുമാർ പിടിയിലാത്.
രാത്രികാല പട്രോളിങ്ങിനിടെയാണ് നേർച്ചപ്പെട്ടി പൊളിക്കുന്നത് പോലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടത്. പരിയാരം പോലീസ് സ്റ്റേഷനിൽ മോഷണ കേസിൽ തടവ് ശിക്ഷ കഴിഞ്ഞ് ഒരു മാസത്തിനുള്ളിലാണ് ഹരീഷ് കുമാർ വീണ്ടും പോലീസ് പിടിയിലായത്.
പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി മോഷണ കേസിലെ പ്രതിയാണ് പിടിയിലായ ഹരീഷ് കുമാർ. എസ്ഐ ടോമി, എഎസ്ഐ ശ്രീകുമാർ, എസ്.സി.പി.ഒ മുസമ്മൽ, സുമിനേഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
വീടിന് നേരെ ഗുണ്ടാ സംഘത്തിൻ്റെ ആക്രമണം; കാറിൻ്റെ ചില്ലും തകർത്തു
തിരുവനന്തപുരം: കാട്ടാക്കട കണ്ടല അരുമാളൂരിൽ വീടിന് നേർക്ക് ഗുണ്ടാ സംഘത്തിൻ്റെ ആക്രമണം. ശനിയാഴ്ച രാത്രിയാണ് സംഭവം. അരുമാളൂർ സ്വദേശികളായ ബിജു, പ്രജീഷ്, മനു എന്നിവർക്ക് പരിക്കേറ്റു. ബിജുവിന്റെ വീടിന് നേർക്കാണ് അക്രമം നടന്നത്. കാറിൻ്റെ മുൻവശത്തെ ചില്ലും തകർത്തു. വീടിന് നേർക്ക് ബിയർ കുപ്പിയും എറിഞ്ഞു. മൂന്നു പേർ മദ്യപിച്ച് ബിജുവിൻ്റെ വീട്ടിലെത്തി ബഹളം വച്ചിരുന്നു.
ബിജുവിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതോടെ സമീപത്തെ ബന്ധുക്കൾ ഇടപെട്ടു. ഇതിന് പ്രതികാരമായാണ് കൂടുതൽ പേരുമായി എത്തി ആക്രമണം നടത്തിയത്. പരിക്കേറ്റ മൂന്നുപേരും നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സ തേടി. അക്രമികൾ കൊണ്ടുവന്ന മാരകായുധങ്ങളും ഇവിടെ നിന്ന് കണ്ടെത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.