ഇടുക്കി: ഇടുക്കിയിൽ ട്രാൻസ്‌ഫോർമർ ഓഫാക്കി മോഷണ പരമ്പര. വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ഏതാനും നാളുകളായി സമാനമായ രീതിയിൽ മോഷണം നടക്കുന്നത്.  ട്രാൻസ്‌ഫോർമർ ഓഫ്ചെയ്തശേഷം രാത്രിയുടെ മറവിൽ വ്യാപാര സ്ഥാപങ്ങളുടെ പൂട്ട് തകർത്താണ് മോഷണം നടത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗ്രാമീണ മേഖലകളിലാണ് രാത്രികാലങ്ങളിൽ മോഷണം നടക്കുന്നത്. കൂട്ടാറിലെ മില്ലിലും തേർഡ് ക്യാമ്പിലും ഒരേ ദിവസമാണ് മോഷണം നടന്നത്.ഏതാനും നാളുകൾക്കു മുൻപ് കുഴിത്തോളുവിലും സ്വരാജിലും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു.


ട്രാൻസ്‌ഫോർമറിൽ നിന്ന്  വൈദ്യുതി  ലൈനിലേയ്ക് വൈദ്യുതി പ്രവഹിയ്ക്കുന്ന  ലിങ്ക്  സംവിധാനം  ഓഫ്‌ ചെയ്താണ് മോഷണം നടത്തുന്നത്. വൈധഗ്ദ്യം ഉള്ളവർക്ക്  മാത്രമേ ഇത് ഓഫ് ചെയ്യാൻ സാധിയ്ക്കുവെന്നും അല്ലെങ്കിൽ ഷോക്ക് ഏൽക്കാൻ സാധ്യത ഏറെയാണെന്നും  കെ  എസ് ഇ ബി അധികൃതർ വ്യക്തമാക്കി. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ  പോലിസ് അന്വേഷണം ഊർജിതമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.