തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ പട്ടാപ്പകൽ കട കുത്തി തുറന്ന് മോഷണം. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പനച്ചമൂട് പ്രവർത്തിക്കുന്ന അനിൽകുമാറിന്റെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിലാണ് മോഷണം നടന്നത്. ഹെൽമറ്റ് ധരിച്ച് പൾസർ ബൈക്കിലെത്തിയ മോഷ്ടാവ് ഇരുമ്പ് ദണ്ട് ഉപയോഗിച്ച് മേശ കുത്തി തുറന്നാണ് പണം മോഷ്ടിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവസമയത്ത് അനിൽകുമാർ ഊണ് കഴിക്കാനായി വീട്ടിൽ പോയിരിക്കുകയായിരുന്നു. ഈ സമയങ്ങളിൽ സാധാരണ ഷട്ടറിട്ട് പോകുന്നത് പതിവില്ല. നീല ഷർട്ടും ഹെൽമറ്റും ധരിച്ച് ബൈക്കിൽ എത്തിയ മോഷ്ടാവ് കടയുടെ മുന്നിൽ കാത്തുനിന്ന ശേഷം മേശ കുത്തിത്തുറന്ന് പണം കവർന്ന് കാരക്കോണം ഭാഗത്തേക്ക് പോവുകയായിരുന്നു.


ALSO READ: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ


ഒരുലക്ഷത്തിലധികം രൂപയാണ് നഷ്ടമായതെന്ന് അനിൽകുമാർ വെള്ളറട പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. രണ്ട് ദിവസം മുമ്പ് കത്തിപ്പാറ നന്ദുവിന്റെ വീട്ടിൽ നിന്നും പട്ടാപ്പകൽ റബ്ബർ ഷീറ്റുകൾ മോഷണം പോയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.