ബലാത്സംഗം ചെറുത്ത പതിമൂന്നുകാരിയെ ജീവനോടെ തീകൊളുത്തി
പെൺകുട്ടി പ്രതിയുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്നതാണ്. അവിടെവച്ച് പ്രതി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും അത് ചെറുക്കാൻ ശ്രമിച്ചതുകൊണ്ട് പെൺകുട്ടിയെ തീകൊളുത്തുകയും ചെയ്തു.
ഹൈദരാബാദ് (Hyderabad): ബലാത്സംഗം ചെറുത്ത പതിമൂന്നുകാരിയെ ജീവനോടെ തീകൊളുത്തി. സംഭവം നടന്നത് ഹൈദരാബാദിലെ (Hyderabad) ഖമ്മം ജില്ലയിൽ സെപ്റ്റംബർ 18 നാണ് സംഭവം. പെൺകുട്ടി പ്രതിയുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്നതാണ്. അവിടെവച്ച് പ്രതി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും അത് ചെറുക്കാൻ ശ്രമിച്ചതുകൊണ്ട് പെൺകുട്ടിയെ തീകൊളുത്തുകയും ചെയ്തു. 70 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടി ഇപ്പോൾ ചികിത്സയിലാണ്.
ഇതിനിടയിൽ ഈ വിവരം മറച്ചുവച്ച് ചികിത്സ നടത്തിയ ആശുപത്രിക്കെതിരെ പൊലീസ് (Police) കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രതിയുടെ വീട്ടിലെ കിടപ്പിലായ രോഗിയെ പരിചരിക്കാൻ എത്തിയ പെൺകുട്ടിയെയാണ് ഈ ഇരുപത്തിയാറുകാരൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഉപദ്രവിക്കുകയും വസ്ത്രങ്ങൾ വലിച്ച് കീറുകയും ചെയ്തുവെങ്കിലും പെൺകുട്ടി ശക്തമായി പ്രതിരോധിച്ചതിനെ തുടർന്ന് പ്രതി പെൺകുട്ടിയുടെ നേർക്ക് പെട്രോൾ (Petrol) ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
Also read: Hathras Gang Rape Case: ബലാത്സംഗത്തിന്റെ ലക്ഷണങ്ങളുണ്ട്, പോലീസ് വാദം പൊളിച്ച് റിപ്പോര്‍ട്ട്
സംഭവസമയത്ത് ആരും വീട്ടിൽ ഉണ്ടായിരുന്നില്ലയെന്ന് പെൺകുട്ടി പൊലീസിന് (Police) മൊഴി നൽകിയിട്ടുണ്ട്. പ്രതിയുടെ ഭാര്യ അവരുടെ വീട്ടിൽ പോയിരുന്ന സമയത്താണ് ഈ അതിക്രമം നടന്നത്. അറസ്റ്റിലായ പ്രതിക്കെതിരെ പോക്സോ (POCSO) അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കൂടാതെ ആശുപത്രിക്കെതിരേയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.