തിരുവനന്തപുരത്ത് യുവാവിനെ ബോംബെറിഞ്ഞ സംഭവത്തിൽ നാല് പേർ പിടിയിൽ
പുതുരാജൻ ക്ലീറ്റസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ ബോംബെറിഞ്ഞ സംഭവത്തിൽ നാല് പേർ പിടിയിൽ. തുമ്പ സ്വദേശി ലിയോൺ ജോൺസൺ (32), കുളത്തൂർ സ്റ്റേഷൻ കടവ് സ്വദേശി അഖിൽ (21), വലിയവേളി സ്വദേശി രാഹുൽ ബനടിക്ട് (23) വെട്ടുകാട് ബാലനഗർ സ്വദേശി ജോഷി (23) എന്നിവരെയാണ് പിടികൂടിയത്. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
കഴക്കൂട്ടം മേനംകുളത്താണ് യുവാവിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ബോംബാക്രമണത്തിൽ യുവാവിന്റെ വലത് കാൽ ചിന്നി ചിതറി. തുമ്പ പുതുവൽ പുരയിടത്തിൽ പുതുരാജൻ ക്ലീറ്റസിന് നേരെയാണ് ബോംബേറുണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞത്.
വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെയാണ് ആക്രമണമുണ്ടായത്. ക്ലീറ്റസ് തന്റെ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കവെയാണ് സംഭവം. പുതുരാജൻ ക്ലീറ്റസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...