Child Missing Case Thiruvananthapuram: കുഞ്ഞിനെ കാണാതായ സംഭവത്തിൽ നിർണ്ണായക മൊഴി, പൊലിസിന് പുതിയ വിവരം
Child Missing Case in Thiruvananthapuram Pettah: വഴിയരികില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിയ കുട്ടിയെയാണ് തിങ്കളാഴ്ച പുലർച്ചെ കാണാതായത്. ഒരുമണിക്കുശേഷം ഉണര്‍ന്നപ്പോള്‍ കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു
തിരുവനന്തപുരം: പേട്ടയിൽ നാടോടി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണ്ണായക മൊഴി. കുട്ടിയെ വാഹനത്തിൽ കൊണ്ട് പോയത് കണ്ടതായി ഈഞ്ചയ്ക്കലിലുള്ള ഒരു കുടുംബം പോലീസിന് മൊഴി നൽകി. കുട്ടിയെ വാഹനത്തിൽ കൊണ്ട് പോയത് കണ്ടതായാണ് മൊഴി. പൊലീസ് സംഘം വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.
വഴിയരികില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിയ കുട്ടിയെയാണ് തിങ്കളാഴ്ച പുലർച്ചെ കാണാതായത്. ഒരുമണിക്കുശേഷം ഉണര്‍ന്നപ്പോള്‍ കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു. ബിഹാര്‍ സ്വദേശികളായ അമര്‍ദിപ്–റബീന ദേവി ദമ്പതികളുടെ മകള്‍ മേരിയെയാണ് കാണാതായത്. പേട്ട ഓള്‍സെയിന്‍റ്സ് കോളജിന് സമീപത്തുനിന്നാണ് തട്ടിക്കൊണ്ടുപോയത്. സംശയാസ്പദമായ സാഹചര്യത്തില്‍ സ്കൂട്ടര്‍ പോകുന്നത് കണ്ടെന്നാണ് മൊഴി. മഞ്ഞ സ്കൂട്ടറാണെന്ന് കുട്ടിയുടെ സഹോദരൻ പറഞ്ഞു. ഒരാള്‍ മാത്രമേ സ്കൂട്ടറില്‍ ഉണ്ടായിരുന്നുള്ളുവെന്നാണ് കുട്ടി പറയുന്നത്.
അതേസമയം വിഷയത്തിൽ സർക്കാർ ഇടപെടുന്നത് ജാഗ്രതയോടെയാണെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഇടപെടലിൽ ഒരു വീഴ്ചയും ഉണ്ടാകില്ലെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതായും മന്ത്രി വ്യക്തമാക്കി. പൊലീസ് എല്ലാ സാധ്യതയും ഉപയോഗപ്പെടുത്തി പരിശോധന നടത്തുകയാണ്.
അതേസമയം കുട്ടിയെ കാണാതായ സംഭവത്തിൽ രക്ഷിതാക്കളുടെ മൊഴി സാധൂകരിക്കുന്ന തെളിവ് ലഭിച്ചില്ലെന്നു മൊഴിയിൽ പറയുന്ന സമയത്ത് തട്ടിക്കൊണ്ടുപോകൽ നടന്നതിനും തെളിവില്ലെന്നും കമ്മീഷ്ണർ സിഎച്ച് നാഗരാജു പറഞ്ഞു. 11.30 വരെ കുട്ടിയെ കണ്ടെന്ന് കുടുംബം മൊഴി നൽകിയിട്ടുണ്ട്. പുലർച്ചെ ഒരു മണിക്ക് എണീറ്റ് നോക്കിയപ്പോൾ കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്. വർഷത്തിൽ രണ്ട് തവണയാണ് ഇവർ കേരളത്തിൽ വരുന്നത്. ഒരുപാട് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. അത് പരിശോധിക്കാനുള്ള സമയം വേണമെന്നും കമ്മീഷ്ണർ വ്യക്തമാക്കി.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_use
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.