തിരുവനന്തപുരം : കള്ള്‌ കച്ചവടം ഉണ്ടെന്ന്‌ പറഞ്ഞ് പോലീസിൽ പരാതി നൽകി എന്ന വിരോധത്തിൽ യുവാവനെ കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ ചീരാണിക്കര സ്വദേശി നൗഫൽ (25)-നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. സ്കൂട്ടറിൽ വരികയായിരുന്ന കല്ലുവരമ്പ്‌ സ്വദേശിയായ അരുണിനെ വീടിന്റെ മുന്‍വശത്ത്‌ റോഡില്‍ തടഞ്ഞ്‌ നിര്‍ത്തി ചവിട്ടി തള്ളിയിടുകയും അവിടെ നിന്നും രക്ഷപ്പെട്ട്‌ വീട്ടില്‍ ഓടികയറിയപ്പോൾ പ്രതി പിന്തുടർന്ന് ചെന്ന്‌ കൈയ്യില്‍ കരുതിയിരുന്ന മര കഷ്ണം ഉപയോഗിച്ച്‌ തലയ്ക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരം റൂറല്‍ എസ്‌.പി കിരണ്‍ നാരായൺ ഐപിഎസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട്‌ ഡി.വൈ.എസ്‌.പി ബൈജുകുമാറിന്റെ നിര്‍ദ്ദേശാനുസരണം നെടുമങ്ങാട്‌ സി -ഐ ശ്രീകുമാരൻനായർ, എസ്‌.ഐമാരായ ശ്രീലാൽ ചന്ദ്രശേഖരന്‍, മുഹ്സിന്‍ മുഹമ്മദ് സി പി ഒ മാരായ രാജേഷ് കുമാർ,വിജി എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.