തിരുവനന്തപുരം: പന്നിഫാം ഉടമയെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. മടവൂർ വില്ലേജിൽ പനപ്പാംകുന്ന് ചരുവിള വീട്ടിൽ ഗണപതി എന്ന് വിളിക്കുന്ന ബിനു (36) കിളിമാനൂർ പനപാംകുന്ന് തൊടിയിൽ വീട്ടിൽ വിശ്വം എന്ന് വിളിക്കുന്ന ലിനിൻ കുമാർ (36), വില്ലേജിൽ പനപ്പാൻകുന്ന് തൊടിയിൽ വീട്ടിൽ കുട്ടത്തി എന്ന് വിളിക്കുന്ന അനിൽ കുമാർ (30) എന്നിവരെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കിളിമാനൂർ പനപ്പാംകുന്നിൽ ഉള്ള പന്നിഫാം ഉടമയായ പാരിപ്പള്ളി റോസ് ലാൻഡിൽ ബൈജു (51) വിനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ കേസിലാണ് അറസ്റ്റ്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ബൈജു പനപ്പാംകുന്ന് നടത്തി വന്നിരുന്ന പന്നിഫാമിൽ വേസ്റ്റ് കൊണ്ടുവരുന്നു എന്ന് ആരോപിച്ച് മുമ്പും പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്ന പ്രതികൾ സംഘടിച്ച് എത്തി ഉടമയായ ബൈജുവിന് ആക്രമിക്കുകയായിരുന്നു. 


ALSO READ: 15 പ്രതികൾക്കും വധശിക്ഷ, രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ വിധി


സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികളെ കുറിച്ച്  ജില്ലാ പോലീസ് മേധാവി കിരൺ നാരായണിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കിളിമാനൂർ സി.ഐ ബി. ജയൻ, എസ്. ഐമാരായ വിജിത്ത് കെ നായർ, രാജീ കൃഷ്ണ, എസ്. സി.പി. ഒ ഷിജു, സി.പി.ഒ മാരായ കിരൺ, ശ്രീരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.