Thiruvananthapuram : നഗരസഭയിലെ വീട്ടുകരം തട്ടിയെടുത്ത (Tax Fraud Case) ഉദ്യോഗസ്ഥ മാഫിയ സിപിഎമ്മിനെ ബ്ലാക്‌മെയില്‍ ചെയ്യുന്നുവെന്ന് വി.വി.രാജേഷ് (VV Rajesh). പലപ്രതികളും സിപിഎമ്മിനെ (CPM) ഭീഷണിപ്പെടുത്തുന്നു. തങ്ങളെ അറസ്റ്റുചെയ്താല്‍ ആരൊക്കെ പങ്കുപറ്റിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമെന്നാണ് ഭീഷണിയെന്നും വിവി രാജേഷ് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

 ഇത് ഇടതുപക്ഷത്തിന് രാഷ്ട്രീയമായി വന്‍തിരിച്ചടിയായിരിക്കും ഉണ്ടാക്കുന്നത്. തലസ്ഥാനത്ത് വലിയൊരു തട്ടിപ്പും അതിനെത്തുടര്‍ന്നുള്ള ശക്തമായ സമരവും നടന്നിട്ടും തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രിയും മുഖ്യമന്ത്രിയും പ്രതികരിക്കാത്തതിന് കാരണമിതാണ്. ഉദ്യോഗസ്ഥരും സിപിഎമ്മും പോലീസും ചേര്‍ന്ന വലിയൊരു തട്ടിപ്പുനിര ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിവി രാജേഷ് പറഞ്ഞു.


ALSO READ: Trivandrum Corporation Tax Frauding : തിരുവനന്തപുരം നഗരസഭ നികുതിവെട്ടിപ്പ് കേസിൽ നേമം സോണിലെ കാഷ്യർ അറസ്റ്റിൽ


അതേസമയം നിരാഹാരമനുഷ്ഠിക്കുന്നതില്‍ രണ്ടുപേരുടെ ആരോഗ്യാവസ്ഥ മോശമായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫോര്‍ട്ട് കൗണ്‍സിലര്‍ ജാനകിഅമ്മാളും പാങ്ങോട് കൗണ്‍സിലര്‍ പത്മലേഖയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിരാഹാരമനുഷ്ഠിക്കുന്ന കൗണ്‍സിലര്‍മാരുടെ ജീവനെക്കാള്‍ നഗരസഭാ ഭരണാധികാരികള്‍ക്ക് താല്പര്യം തട്ടിപ്പുകാരെ സംരക്ഷിക്കുന്നതിലാണ്. സമരം ശക്തമായതിനെത്തുടര്‍ന്ന് വലിയ സ്വാധീനശക്തിയൊന്നുമില്ലാത്ത ചില പ്രതികളെ അറസ്റ്റുചെയ്തു. അറ്റന്റര്‍മാരായവരെയാണ് അറസ്റ്റുചെയ്യുന്നത്. എന്നാല്‍ തട്ടിപ്പുനടത്തിയ സോണല്‍ഓഫീസ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവരെ സിപിഎം സംരക്ഷിക്കുന്നുവെന്ന് രാജേഷ് ആരോപിച്ചു.


ALSO READ: Trivandrum corporation| തിരുവനന്തപുരം നഗരസഭ നികുതിവെട്ടിപ്പ് ഓഫീസ് അറ്റന്റന്റ് അറസ്റ്റിൽ


വൈകുന്നേരം ആറുമണികഴിഞ്ഞാല്‍ സമരം നടത്തുന്നവരെ കുടുംബാംഗങ്ങള്‍ സന്ദര്‍ശിക്കുന്നത് വിലക്കാനുള്ള നീക്കം നടക്കുന്നു. പലരും ആരോഗ്യപ്രശ്‌നങ്ങളുള്ളവരാണ്. അവര്‍ക്ക് കുടുംബാംഗങ്ങളെ കാണാനുള്ള അവസരം നിഷേധിച്ചാല്‍ അതിശക്തമായി രീതിയിലായിരിക്കും പ്രതികരണമെന്നും രാജേഷ് സൂചിപ്പിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം.


ALSO READ: Thiruvananthapuram Corporation House Tax Scam : CPM കൊള്ളക്കാർക്കും തട്ടിപ്പുകാർക്കും സംരക്ഷണം നൽകുന്ന പാർട്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ


അതേസമയം വീട്ടുകരം തട്ടിപ്പിനെതിരെ ബിജെപി നടത്തുന്ന സമരം ഇരുപത്തിനാലാം ദിവസത്തിലേക്ക്. പാര്‍ട്ടി ബന്ധമുള്ള പ്രതികളെ സംരക്ഷിക്കുന്ന സിപിഎം നിലപാടിനെതിരെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച നിരാഹാരസമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. നിരാഹാരമനുഷ്ഠിക്കുന്ന കൗണ്‍സിലര്‍മാരെ കാണാനും ഐക്യദാര്‍ഢ്യം അര്‍പ്പിക്കുന്നതിനും നിരവധി പ്രവര്‍ത്തകരും സംസ്ഥാന ജില്ലാ നേതാക്കളുമെത്തിയത് സമരക്കാരുടെ ആവേശവും വര്‍ധിപ്പിച്ചു. 


ഒത്തുതീര്‍പ്പുകള്‍ക്കില്ലെന്നും സിപിഎമ്മിന്റെയും നഗരസഭയുടെയും അഴിമതി തുറന്നുകാട്ടുമെന്നുമുള്ള ദൃഢനിശ്ചയത്തിലാണേവരും. 24 ദിവസമായി സമരം തുടരുന്ന കൗണ്‍സിലര്‍മാരെ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍, പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍, സെക്രട്ടറി കരമന ജയന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക