നെടുമങ്ങാട്: ജില്ലാ ആശുപത്രിയിലെ ലാബ് ജീവനക്കാരെ രാത്രിയിൽ അസഭ്യം വിളിക്കുകയും സെക്യൂരിറ്റി ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത മൂന്നുപേരെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. കരകുളം മുളമുക്ക് എലിക്കോട്ടുകോണം തടത്തരികത്തു വീട്ടിൽ നവാസ്, കരകുളം ചെക്കക്കോണം കുന്നിൽ പുത്തൻ വീട്ടിൽ എസ്.ഷമീർ, കരകുളം കായ്പാടി പറങ്കിമാംവിള പുത്തൻ വീട്ടിൽ ബി.മുഹമ്മദ് റാഫ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പ്രസവിച്ചു കിടന്ന യുവതിയെ കുത്തിവെച്ച് കൊല്ലാൻ ശ്രമം; ഭർത്താവിന്റെ കാമുകി അറസ്റ്റിൽ


അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരായ അനീഷ്, ബിജു കുമാർ എന്നിവർക്ക് നേരെ വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു കയ്യേറ്റ ശ്രമം. മൂക്കിൽ നിന്നും രക്തം വന്ന മുളമുക്ക് സ്വദേശിയായ രോഗിയെ ഏതാനും പേർ ചേർന്ന് രാത്രി അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയും തുടർന്ന് ഡോക്ടർ രോഗിയെ പരിശോധിച്ച ശേഷം രക്തം പരിശോധിക്കാനായി ലാബിലേക്കും അയച്ചിരുന്നു. എന്നാൽ ആ സമയം ലാബിൽ ലാബ് അസിസ്റ്റന്റ് ഇല്ലായിരുന്നു. അവർ സർജറിക്കു വിധേയമാകുന്ന രോഗിക്ക് അത്യാവശ്യമായി ബ്ലഡ് ഏർപ്പാടാക്കാനായി സമീപമുള്ള ബ്ലഡ് ബാങ്കിലേക്ക് പോയിരിക്കുക ആയിരുന്നു. അൽപസമയം കാത്തു നിൽക്കാൻ ലാബിൽ ഉണ്ടായിരുന്ന മറ്റൊരു ജീവനക്കാരി പറഞ്ഞപ്പോൾ, രോഗിയോടൊപ്പം ഉണ്ടായിരുന്ന ഇവർ ലാബിൽ അതിക്രമിച്ച് കയരുകയും അവിടെ ഉണ്ടായിരുന്ന ജീവനക്കാരിയെ അസഭ്യം പറയുകയുമായിരുന്നു.


Also Read: Shani Dev Favourite Zodiac Sign: നിങ്ങൾ ഈ രാശിക്കാരാണോ? എന്നാൽ ശനി കൃപ ഉറപ്പ്!


ഈ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരായ അനീഷ്, വിജു കുമാർ എന്നിവർ അവിടെ എത്തി അക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതോടെ ഇവർ അവരെ കയ്യേറ്റം ചെയ്യുകയായിരുന്നു. തുടർന്നുണ്ടായ വാക്കു തർക്കം ഉന്തും തള്ളുമാകുകയും വിവരം അറിഞ്ഞെത്തിയ പോലീസ് നവാസിനെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.  അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.