തിരുവനന്തപുരം: യുവാക്കളെ ആക്രമിച്ച് സ്വർണമാലയും മൊബൈൽ ഫോണുകളും പിടിച്ചുപറിച്ച കേസിൽ മൂന്നുപേർ അറസ്റ്റിലായി. മുടപുരം പനയത്തറ ഹൗസിൽ മുഹമ്മദ് ഇക്ബാൽ, മുടപുരം ബാദുഷ മൻസിലിൽ ഹുസൈൻ, മുടപുരം മുഹമ്മദ്‌ മൻസിൽ മുഹമ്മദ്‌ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.  സംഭവം നടന്നത് ഈ മാസം പത്താം തീയതി രാത്രിയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Delhi Fridge Murder: കാമുകിയെ കൊന്ന് മൃതദേഹം ഫ്രിഡ്ജില്‍ ഒളിപ്പിച്ച സംഭവം; പ്രതിയുടെ പിതാവ് അറസ്റ്റില്‍


സെക്കൻഡ് ഷോ സിനിമ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന ആദിനാഥ്, അഖിൽ എന്നീ യുവാക്കളെയാണ് ഈ മൂന്നംഗസംഘം മാമം ക്ഷേത്രത്തിനു സമീപം തടഞ്ഞുനിർത്തി ആക്രമിച്ചത്.  അവിടെവച്ച് അവരുടെ മാലയും ബ്രേസ് ലെറ്റും മൊബൈൽ ഫോണും പിടിച്ചുപറിച്ച ശേഷം കടന്നുകളയുകയായിരുന്നു.  ശേഷം ആക്രമിക്കപ്പെട്ട യുവാക്കൾ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും സിസിടിവി ദൃശ്യങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.  ആ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽനിന്നും പിടിച്ചുപറിച്ച മൊബൈൽ ഫോണുകളും സ്വർണമാലയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.


Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും 


 


ഒന്നാം പ്രതിയായ മുഹമ്മദ്‌ ഇക്ബാലിന്റെ പേരിൽ ചിറയിൻകീഴ്, മംഗലാപുരം, കല്ലമ്പലം തുടങ്ങിയ സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. ആറ്റിങ്ങൽ ഡിവൈ.എസ്.പി ജി. ബിനുവിന്റെ നിർദേശപ്രകാരം ചിറയിൻകീഴ് എസ്.എച്ച്.ഒ ജി.ബി. മുകേഷിന്റെ നേതൃത്വത്തിൽ എസ്.ഐ ആർ. മനു, ഗ്രേഡ് എസ്.ഐ മനോഹർ, പോലീസുകാരായ ബിനു, മുജീബ്, മുസ്സമിൽ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.  അറസ്റ്റു രേഖപ്പെടുത്തിയ ശേഷം ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.