ആലപ്പുഴ: സോഷ്യൽ മീഡിയയിലൂടെ  പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രേമം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. കൊലപാതകക്കേസ് പ്രതിയടക്കമുള്ള മൂന്നുപേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ബാലികയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഗുണ്ട അറസ്റ്റിൽ


തിരുവനന്തപുരം വട്ടിയൂർകാവ് നെട്ടയം മുളക്കിൻതറവിളയിൽ അരവിന്ദ്, ഉള്ളൂർ ശ്രീകാര്യം സജി ഭവനത്തിൽ ജിത്തു, അടൂർ ചങ്കൂർ ക്ഷേത്രത്തിനുസമീപം വടക്കേച്ചരുവിൽ ചന്ദ്രലാൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  അരവിന്ദ് പരിചയപ്പെട്ട മണ്ണഞ്ചേരി സ്വദേശിയായ 17 കാരിയെ ഇയാൾ 29 ന് ആലപ്പുഴയിലെത്തി കൂടെക്കൂട്ടി അടൂരിലെ ചന്ദ്രലാലിന്റെ വീട്ടിലേക്കു കൊണ്ടുപോകുകയായിരുന്നു. 


Also Read: ട്രിപ്പിൾ രാജയോഗത്തിലൂടെ ഇവർക്ക് സുവർണ്ണ കാലം, ആഗ്രഹിക്കുന്നത് നടക്കും!


തുടർന്നാണ് പ്രതികളായ മൂവരും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചത്. കാപ ചുമത്തി ജയിലിലായിരുന്ന ജിത്തു കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറങ്ങിയത്. പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ചതിന് ചന്ദ്രലാലിനെതിരേ നിലവിൽ വേറൊരു കേസുമുണ്ട്. പ്രതികളായ അരവിന്ദും ജിത്തുവും കൊലപാതകക്കേസിലടക്കം നിരവതി കേസുകളിലെ പ്രതികളാണ്. മാത്രമല്ല ഇവർ മൂന്നു പ്രതികളും ലഹരി വിൽപ്പനയടക്കമുള്ള കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.


Also Read: ചിങ്ങ രാശിയിൽ കിടിലം യോഗം; ഇവർ തൊട്ടതെല്ലാം പൊന്നാകും, പൊന്നിൽ കുളിക്കും!


പെൺകുട്ടിയെ കാണാനില്ലെന്നുകാട്ടി വീട്ടുകാർ ജുലൈ 30 നാണ് മണ്ണഞ്ചേരി പോലീസിൽ പരാതി നൽകിയത്. തുടർന്ന് ഫോൺവിളികൾ പരിശോധിച്ച പോലീസിനു പ്രതികളെപ്പറ്റി സൂചന ലഭിക്കുകയും. പെൺകുട്ടിയുടെ ഫോൺ അവസാനമായി പ്രവർത്തിച്ച ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോലീസ് പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. ചന്ദ്രലാലിന്റെ വീട് വാഹനമെത്താത്ത മലമുകളിലാണ്. . പോലീസിനെക്കണ്ട് ആക്രമണത്തിനുശ്രമിച്ച സംഘത്തെ മൽപ്പിടിത്തത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. 


Also Read: ഇന്ന് മിഥുന രാശിക്കാർക്ക് മികച്ച ദിനം, മീന രാശിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കും, അറിയാം ഇന്നത്തെ രാശിഫലം!


ആലപ്പുഴ ഡിവൈ.എസ്.പി. മധു ബാബുവിന്റെ നേതൃത്വത്തിൽ മാരാരിക്കുളം എസ്.ഐ. എ.വി. ബിജു, മണ്ണഞ്ചേരി എസ്.ഐ. കെ.ആർ. ബിജു, എസ്.ഐ. മാരായ ജോമോൻ, രാജേഷ്, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ ഉല്ലാസ്, ഷാനവാസ്, ഷൈജു, സിവിൽ പോലീസ് ഓഫിസർമാരായ ശ്യാംകുമാർ, അനീഷ്, വനിതാ സിവിൽ പോലീസ് ഓഫിസർമാരായ ആശമോൾ, അഞ്ജു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.