കൊച്ചി: എറണാകുളം വടക്കൻ പറവൂർ ചെറിയപല്ലൻതുരുത്തിൽ പുഴയിൽ വീണ് മൂന്ന് കുട്ടികളെ കാണാതായി. ഒരാളുടെ മൃതദേഹം കിട്ടി. മറ്റു രണ്ടു പേർക്കായി തിരച്ചിൽ തുടരുകയാണ്. പത്ത് വയസ്സുകാരി ശ്രീവേദയുടെ മൃതദേഹമാണ് പുഴയിൽ നിന്ന് കണ്ടെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മുങ്ങൽവിദഗ്ധരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്താൻ സാധിച്ചത്. രണ്ട് പേരെ ഇനിയും കണ്ടെത്താനുണ്ട്. വടക്കൻ പറവൂർ മന്നം സ്വദേശിയായ അഭിനവ് (12), തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ശ്രീരാഗ് (12) എന്നാവരാണ് കാണാതായ മറ്റു കുട്ടികൾ. ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ നടത്തി കൊണ്ടിരിക്കുകയാണ്.


ഗര്‍ഭഛിദ്രം നടത്തിയ 26കാരിയായ കാമുകിയെ വെടിവെച്ച് കൊലപ്പെടുത്തി 22 കാരൻ

 

അമേരിക്ക: ഗര്‍ഭഛിദ്രം നടത്തിയ 26കാരിയായ കാമുകിയെ വെടിവച്ച് 22 കാരനായ കാമുകൻ. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം ഉണ്ടായത്.ഗബ്രിയേല ഗോണ്‍സാലെസ് എന്ന 26കാരിയെയാണ് പുരുഷ സുഹൃത്തായ ഹാരോഡ് തോംപ്സണ്‍ പോയിന്‍റ് ബ്ലാങ്കില്‍ വെടിവച്ച് കൊലപ്പെടുത്തിയത്.ടെക്സാസ് സ്വദേശിനിയായ കാമുകി തൊട്ടടുത്ത സംസ്ഥാനമായ കൊളറാഡോയിലെത്തി ഗര്‍ഭഛിദ്രം നടത്തിയത്. ഇതറിഞ്ഞ യുവാവ് സുഹൃത്തായ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു.

 

 2021ൽ ആറ് ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കുന്നതിന് ടെക്സാസ് വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സമീപ സംസ്ഥാനമായ കൊളറാഡോയിലെത്തി 26 കാരി ഗര്‍ഭഛിദ്രം നടത്തിയത്. ഇതു സംബന്ധിച്ച് ഇരുവരും തമ്മിൽ ദല്ലാസിലുള്ള ഒരു പാര്‍ക്കിംഗ് ലോട്ടില്‍ വച്ച് ഇരുവരും തമ്മില്‍ തര്‍ക്കിക്കുകയും ഗബ്രിയേലയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ഹാരോള്‍ഡ് ശ്രമിക്കുകയും ചെയ്തത്.

 

ഇതിന് പിന്നാലെയാണ് തൊക്കെടുത്ത് വെടിയുതിർത്തത്.തലയില്‍ വെടിയേറ്റ് നിലത്ത് വീണ ഗബ്രിയേലയെ വീണ്ടും നിരവധി തവണ ഹാരോള്‍ഡ് വെടിവെച്ചു. ഇതിന് പിന്നാലെ സംഭവ സ്ഥലത്ത് നിന്ന് ഹാരോള്‍ഡ് ഓടിപ്പോവുന്നത് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി.

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.