ഇൻഡോർ: ഇൻഡോറിൽ പന്ത്രണ്ടുകാരിയായ ആദിവാസി പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി. സംഭവത്തിൽ മൂന്ന് പേർ പിടിയിലായി. പെൺകുട്ടിയെ ഇവർ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഖുദൈൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ എത്തിച്ചായിരുന്നു പീഡനം. തുടർന്ന് കുടുംബം നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തതായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അക്ഷയ് സിംഗ് മർഖം പറ‍ഞ്ഞു. അതേസമയം കേസിലെ മുഖ്യപ്രതിയുടെ വീട് വെള്ളിയാഴ്ച പ്രാദേശിക അധികാരികൾ പൊളിച്ചുമാറ്റി. കാസി പലാസിയ ഗ്രാമത്തിൽ അനധികൃതമായി 420 ചതുരശ്ര അടിയിൽ നിർമ്മിച്ച വീടാണ് പൊളിച്ചു മാറ്റിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കടയിൽ സാധനം വാങ്ങാൻ വന്ന 11കാരിയെ വീട്ടിൽ വിളിച്ചുകയറ്റി ലൈംഗികാതിക്രമം: പ്രതിക്ക് 7 വർഷം കഠിന തടവ് ശിക്ഷ


തൃശ്ശൂർ: കടയിൽ സാധനം വാങ്ങാൻ വന്ന പെൺകുട്ടിയോട് ലൈംഗികത്രമം നടത്തിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി . പതിനൊന്ന് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് പ്രതിക്ക് 7 വർഷം കഠിനതടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചത്. ചാവക്കാട് മണത്തല തിരുവത്ര സ്വദേശി  കോറമ്പത്തയിൽ വീട്ടിൽ അലി(53,)യെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്. വിധി പ്രഖ്യാപിച്ചത് കുന്നംകുളം അതിവേഗ പ്രത്യേകപോക്സോ കോടതി ജഡ്ജി എസ് ലിഷയാണ്. കേസിൽ 20 സാക്ഷികളെ വിസ്തരിക്കുകയും 11 രേഖകളും തൊണ്ടിമുതലുകളും ഹാജിരാക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തിരുന്നു.


2020ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ വന്ന പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു കയറ്റി മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയും ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത കേസിലാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തികോടതി ശിക്ഷിച്ചിരിക്കുന്നത്.


പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം ചാവക്കാട് സബ് ഇൻസ്പെക്ടരറായിരുന്ന യുകെ ഷാജഹാനാണ്  കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: കെഎസ് ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി അഡ്വ: അമൃതയും, അഡ്വ: സഫ്നയും ചാവക്കാട് പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ എസ് ബൈജുവും പ്രവർത്തിച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.