തിരുവനന്തപുരം: കുടിവെളള  പദ്ധതിയുടെ പൈപ്പ് പൊട്ടിച്ച് വിൽപന നടത്താൻ ശ്രമിച്ച കേസിൽ മൂന്നു പേർ പിടിയിൽ. പാലോട് പെരിങ്ങമ്മല പറങ്കിമാംവിള വാട്ടർ അതോറിറ്റിയുടെ പുതിയ ടാങ്ക് നിർമ്മാണം നടക്കുന്ന സ്ഥലത്ത് സൂക്ഷിച്ചിരുന്ന 16000 രൂപ വില വരുന്ന പൈപ്പ് മോഷ്ടിച്ച് പെരിങ്ങമ്മല ആക്രി കടയിൽ വിൽപ്പന നടത്താൻ ശ്രമിച്ച പ്രതികളെയാണ് പാലോട് പോലീസ് പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കല്ലറ താപസഗിരി കുന്നുപുറം സ്വദേശി പെരിങ്ങമ്മല പറക്കോണത്ത് വാടകയ്ക്ക് താമസിക്കുന്ന ഷെഫീക്ക്(27), തെന്നൂർ തടത്തരികത്ത് വീട്ടിൽ അനിൽകുമാർ(22), തെന്നൂർ കൊച്ചു പനങ്ങോട് വീട്ടിൽ ഷിജിൻ(23) എന്നിവരാണ് പാലോട് പോലീസിന്റെ പിടിയിലായത്. സ്റ്റേഷനിൽ ലഭിച്ച പരാതിയിൻ മേൽ സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.


പാലോട് എസ് എച്ച് ഒ പി ഷാജിമോന്റെ നേതൃത്വത്തിൽ എസ് ഐ നിസാറുദീൻ, രാജൻ , എ എസ് ഐ അൽ അമാൻ , സി പി ഒ മാരായ അനീഷ് പി എസ് , വീനീത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


അതേസമയം തൃശ്ശൂർ പൂത്തോളിലെ കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റിൽ മദ്യം വാങ്ങിക്കാൻ എത്തിയവരുടെ അക്രമം.  തോക്ക് ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നാലംഗ സംഘം അറസ്റ്റിൽ. പൊന്നാനി സ്വദേശി റഫീഖ്, കോഴിക്കോട് സ്വദേശികളായ നിസ്സാർ, ജയിസൻ, പാലക്കാട് സ്വദേശി അബ്ദുൾ നിയാസ് എന്നിവരാണ് തൃശൂർ വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തത്.


ഇന്നലെ(ജൂൺ 16) ആണ് സംഭവം. മദ്യശാല അടച്ചതിനു ശേഷം മദ്യം ചോദിച്ചെത്തിയവരാണ് ഭീഷണി മുഴക്കിയത്.വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് ആക്രമണം ഉണ്ടാകുന്നത്. പൂത്തോളിലെ കൺസ്യൂമർഫെഡിന്റെ ഔട്ട് ലെറ്റിലായിരുന്നു ഭീഷണി.


നാല് യുവാക്കള്‍ മദ്യം വാങ്ങാൻ എത്തിയത് ഔട്ട്ലെറ്റ് അടച്ച ശേഷമാണ്. ഈ നേരത്ത് കട പകുതി ഷട്ടറിട്ട് ജീവനക്കാര്‍ കണക്ക് നോക്കുകയായിരുന്നു. യുവാക്കള്‍ മദ്യം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ നല്‍കാൻ തയ്യാറായില്ല. കട അടച്ചെന്ന് അറിയിച്ചു. ഇതോടെയാണ് എയർഗൺ പുറത്തെടുത്ത് ഇവർ മദ്യശാല ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്. ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചതോടെ യുവാക്കള്‍ സ്ഥലം വിട്ടു. പിന്നീട് നടത്തിയ പരിശോധനയിലാണ് അടുത്തുള്ള ബാറില്‍ നിന്ന്  നാലംഗ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.