കോട്ടയം: എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. എരുമേലി സ്വദേശികളായ അഷ്കർ, അൻവർ ഷാ, അഫ്സൽ എന്നിവരെയാണ് പാലാ ബസ്റ്റാൻഡിൽ നിന്ന് എക്സൈസ് സംഘം എം.ഡി.എം.എയുമായി പിടികൂടിയത്. 76 ഗ്രാം എം.ഡി.എം.എയും, എൽ എസ് ഡി സ്റ്റാമ്പുകളും ഇവരുടെ പക്കൽ നിന്ന് എക്സൈസ് കണ്ടെത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് രാവിലെയാണ് ബെം​ഗളൂരുവിൽ നിന്ന് എം.ഡി.എം.എയുമായി പാലാ ബസ്റ്റാൻഡിൽ എത്തിയ മൂന്നു യുവാക്കളെ എക്സൈസ് സംഘം പിടികൂടിയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവർ എക്സൈസ് സംഘത്തിൻറെ നിരീക്ഷണത്തിലായിരുന്നു. ഇവരിൽ അഷ്കറെ കേന്ദ്രീകരിച്ചായിരുന്നു എക്സൈസ് സംഘത്തിൻറെ അന്വേഷണം. ഇയാൾ ഇതിനു മുമ്പ് ലഹരി കടത്തലുമായി ബന്ധപ്പെട്ട് പോലീസിൻ്റെ പിടിയിലായിട്ടുണ്ട്. ബെം​ഗളൂരു കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ ലഹരി ഇടപാടുകൾ എന്ന് എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു.


ALSO READ: കസ്റ്റംസിനെ വെട്ടിച്ച് കടന്നു.. ചെന്നുപെട്ടത് പോലീസിന്റെ മുന്നിൽ; 58 ലക്ഷത്തിന്റെ സ്വർണ്ണവുമായി പ്രതി പിടിയിൽ


76 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് എക്സൈസ് സംഘം പിടിച്ചെടുത്തത്. ജില്ലയിൽ ഇതുവരെ പിടികൂടിയതിൽ ഏറ്റവും വലിയ ലഹരി കേസ് ആണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്. എംഡിഎംഎക്ക് ഒപ്പം എൽ എസ് ടി സ്റ്റാമ്പുകളും ഇവരുടെ കൈയിൽ നിന്നും എക്സൈസ് കണ്ടെടുത്തു. ഇവർക്കെതിരെ എൻഡിപിഎസ് ആക്ട് 22 സി ആണ് ചുമത്തിയിട്ടുള്ളത്. 20 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇത്. ഇവരെ ഇന്ന് പാലാ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. 


കഞ്ചാവ് കടത്ത് കേസിൽ എസ്ഐയും മകനും ഉൾപ്പെടെ 4 പേർ റിമാൻഡിൽ


കൊച്ചി: കഞ്ചാവ് കടത്തു കേസിൽ ഗ്രേഡ് എസ്ഐയും മകനും ഉൾപ്പെടെ അറസ്റ്റിലായ നാല് പേരെ കോടതി റിമാൻഡ് ചെയ്തു. മാർച്ച് 22 ന് ഒഡീഷയിൽ നിന്നു ട്രെയിനിൽ എത്തിച്ച 28 കിലോഗ്രാം കഞ്ചാവ് ആലുവ റെയിൽവേ സ്റ്റേഷനിൽ പിടികൂടിയിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ പെരുമ്പാവൂർ എഴിപ്രം ഉറുമത്ത് സാജൻ, മകൻ നവീൻ, വട്ടയ്ക്കാട്ടുപടി ഈച്ചരമറ്റുകണ്ടം ബേസിൽ തോമസ്, വെങ്ങോല ഒളിയ്ക്കൽ ആൻസ് ടി. ജോൺ എന്നിവരെ ആലുവ പോലീസ് അറസ്റ്റു ചെയ്തിരുന്നു. 


ഈ കേസുമായി ബന്ധപ്പെട്ട് ഒഡീഷ കണ്ടമാൽ സ്വദേശികളായ രജനീകാന്ത് മാലിക്, ചക്ദോൽ പ്രധാൻ, ശർമാനന്ദ് പ്രധാൻ എന്നിവരെ നേരത്തെ  അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം അബുദാബിയിലേക്ക് കടന്ന മുഖ്യ പ്രതി നവീനെ തന്ത്രപൂർവം കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. പെരുമ്പാവൂരിൽ പോലീസും എക്സൈസും രജിസ്റ്റർ ചെയ്ത നാല് കഞ്ചാവ് കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ നവീൻ. 


മകനെ സംരക്ഷിക്കുകയും വിദേശത്തേക്ക് കടക്കാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തതിനാണ് സാജനെ അറസ്റ്റ് ചെയ്തത്. മേയ് 30 ന് സർവീസിൽ നിന്നും വിരമിക്കാനിരിക്കെയാണ് സാജൻ അറസ്റ്റിലായിരിക്കുന്നത്. കഞ്ചാവ് കടത്തു സംഘത്തിന് ഒളിത്താവളം ഒരുക്കുകയും വാഹനങ്ങൾ നൽകുകയും ചെയ്തതിനെ തുടർന്നാണ് ആൻസും ബേസിലും അറസ്റ്റിലായത്.  ഇവരിൽ നിന്നും വാഹനങ്ങളും മൊബൈൽ ഫോണുകളും പണവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മൂന്ന് അതിഥി തൊഴിലാളികളിൽ ഒതുങ്ങി നിന്ന കഞ്ചാവ് കേസിന്റെ അന്വേഷണം റൂറൽ എസ് പി വിവേക് കുമാറിന്റെ ഇടപെടലിനെ തുടർന്നാണ് ഗ്രേഡ് എസ് ഐയും മകനും അടക്കമുള്ളവരുടെ അറസ്റ്റിലേക്ക് കൊണ്ടെത്തിച്ചത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.