മലപ്പുറം: തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരെ വ്യാജവീഡിയോ പ്രചരിപ്പിച്ച കേസില്‍ പിടിയിലായ അബ്ദുൾ ലത്തീഫ് ലീ​ഗ് പ്രവർത്തകനല്ലെന്ന് മുസ്ലിംലീ​ഗ് നേതൃത്വം. ലത്തീഫ് ലീ​ഗ് പ്രവർത്തകനല്ല. ലത്തീഫിന് ലീ​ഗുമായി ഒരു ബന്ധവും ഇല്ലെന്നും മുസ്ലിംലീ​ഗ് നേതാക്കൾ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

അറസ്റ്റിലായ അബ്ദുൾ ലത്തീഫിന് ലീ​ഗിന്റെ പ്രാഥമിക അം​ഗത്വം പോലും ഇല്ലെന്ന് കെപിഎ മജീദ് വ്യക്തമാക്കി. രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രതിയെ ലീ​ഗുമായി ബന്ധപ്പെടുത്താനുള്ള ശ്രമം വിലപ്പോവില്ലെന്നും മജീദ് പറഞ്ഞു. ജോ ജോസഫിന്‍റെ വ്യാജ വീഡിയോ അപ്‍ലോഡ് ചെയ്ത കേസില്‍ മലപ്പുറം കോട്ടയ്ക്കൽ സ്വദേശി അബ്ദുൾ ലത്തീഫിനെ ഇന്ന് പോലീസ് പിടികൂടിയിരുന്നു. കൊച്ചി പോലീസിന്റെ പ്രത്യേക സംഘമാണ് അബ്ദുള്‍ ലത്തീഫിനെ പിടികൂടിയത്. കോയമ്പത്തൂരിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.


വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ അഞ്ച് പേരെ പോലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ അപ്‍ലോഡ് ചെയ്തയാളെയും പോലീസ് പിടികൂടിയത്. ട്വിറ്ററിൽ വ്യാജ അക്കൗണ്ട് നിർമിച്ച് അബ്ദുൾ ലത്തീഫാണ് വീഡിയോ അപ്‍ലോഡ് ചെയ്തതെന്നും ഇയാൾ ലീ​ഗ് അനുഭാവിയാണെന്നും പോലീസ് പറഞ്ഞു. മുൻപ് കേസിൽ അറസ്റ്റിലായവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.