തൃശ്ശൂര്‍: ചേർപ്പ് ചിറയ്ക്കലിലെ സദാചാരക്കൊലയില്‍ നാല് പേര്‍ പിടിയില്‍. ചേർപ്പ് സ്വദേശികളായ അരുൺ, അമീർ,  നിരഞ്ജൻ, സുഹൈൽ എന്നിവരാണ് പിടിയിലായത്. ഉത്തരാഖണ്ഡില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഇതോടെ ഈ കേസില്‍ പിടിയിലായവരുടെ എണ്ണം എഴ് ആയി.അതേസമയം കേസിലെ 6 പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിറയ്ക്കൽ കോട്ടം നിവാസികളായ വിജിത്ത് ,  വിഷ്ണു,  ഡിനോൺ  ,  രാഹുൽ , അഭിലാഷ് , മൂർക്കനാട് സ്വദേശി  ജിഞ്ചു  എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. പ്രതികള്‍ക്കായി കഴിഞ്ഞ ദിവസം ലുക്ക് ഔട്ട്‌ നോട്ടീസ് ഇറക്കിയിരുന്നു. വനിതാ സുഹൃത്തിനെ കാണാനെത്തിയ സഹറിനെ ഫെബ്രുവരി 18ന് അര്‍ദ്ധരാത്രിയാണ് പ്രതികള്‍  സംഘം ചേര്‍ന്ന്  ആക്രമിച്ചത്.



Also Read: Crime News: നാലു കിലോ കഞ്ചാവുമായി സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും കൂട്ടാളിയും പിടിയിൽ


ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. ആന്തരീകാവയവങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ കഴിയവെ ഈ മാസം 7നാണ്  സഹര്‍ മരിച്ചത്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ചേർപ്പ് സ്വദേശികളായ ഫൈസൽ, സുഹൈൽ,നവീന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.  ഇപ്പോള്‍  പിടിയിലായ 4 പേരെ നാളെ വൈകീട്ടോടെ തൃശ്ശൂരിലെത്തിക്കും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.