പുതുക്കാട്: ട്രക്ക് ഡ്രൈവര്‍മാരായി  കേരളത്തിലെത്തി   എടിഎമ്മുകളില്‍ നിന്ന് പണം മോഷ്ടിക്കുന്ന ഹരിയാന സ്വദേശികളെ തൃശ്ശൂര്‍ പുതുക്കാട് പൊലീസ് പിടികൂടി. എടിഎം മെഷീനുകളില്‍ തിരിമറി നടത്തി പണം മോഷ്ടിച്ചവരെയാണ് പുതുക്കാട് പോലീസ് ഹരിയാനയില്‍ നിന്നും പിടികൂടിയത്. ഹരിയാന ഖാന്‍സാലി സ്വദേശികളായ 35 വയസുള്ള സിയാ ഉള്‍ ഹഖ്, 28 വയസുള്ള നവേദ് എന്നിവരാണ്  അറസ്റ്റിലായത്..


COMMERCIAL BREAK
SCROLL TO CONTINUE READING

നിരവധി സിസിടിവി ദൃശ്യങ്ങളും,  കോള്‍ റെക്കോര്‍ഡുകളും, ബാങ്ക് പണമിടപാട് വിവരങ്ങളും പരിശോധിച്ചുള്ള വ്യാപകമായ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഹരിയാനയില്‍ സിറ്റിസണ്‍ സര്‍വീസ് സെന്ററുകള്‍ നടത്തുന്ന പ്രതികള്‍ അവിടെ നിന്നും ശേഖരിക്കുന്ന ഐഡി കാര്‍ഡുകളും ആധാര്‍ കാര്‍ഡുകളും ഉപയോഗിച്ച് കൃത്രിമമായി ബാങ്ക് അക്കൗണ്ടുകളും മൊബൈല്‍ സിം കാര്‍ഡുകളും ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. തൃശ്ശൂര്‍ റൂറല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടു കൂടിയുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്.


ഹരിയാന പോലീസിലെ ക്രൈം ഇൻവെസ്റ്റിഗേഷൻ സംഘത്തിന്‍റെ   സഹായവും പുതുക്കാട് പോലീസിന് ലഭിച്ചിരുന്നു. സൈബര്‍ തട്ടിപ്പ് കേസ് പ്രതികളുടെ ഇഷ്ട ഒളിത്താവളങ്ങളായ രാജസ്ഥാന്‍ ഹരിയാന അതിര്‍ത്തി മലയോര ഗ്രാമങ്ങളില്‍ നിന്നാണ് ഇരുവരും പിടിയിലായത് . പിടിക്കപ്പെടുമെന്ന് ഉറപ്പായാല്‍ ഗ്രാമീണരുടെയും, ഗുണ്ടകളുടെയും സഹായത്തോടെ പോലീസിനെ അക്രമിച്ച് രക്ഷപ്പെടുന്നതാണ് ഇവരുടെ രീതി.  രാത്രിയില്‍ തന്ത്രപരമായി നടത്തിയ റെയ്ഡിലാണ് പ്രതികള്‍ അറസ്റ്റിലായത്.  തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.