അവണൂര്‍: തൃശ്ശൂര്‍ അവണൂരില്‍ ഗൃഹനാഥന്‍ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. മരിച്ച എടക്കുളം അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രന്റെ മകനും ആയുര്‍വേദ ഡോക്ടറുമായ മയൂര്‍നാഥാണ്‌  കൊലപാതകത്തിന് പിന്നിലെന്ന് മനസിലാക്കിയ പോലീസ് ഇയാളെ അറസ്റ്റു ചെയ്തു.  മരിച്ച ശശീന്ദ്രന്റെ ആദ്യ ഭാര്യയിലെ കാമനായിരുന്നു മയൂർനാഥ്. അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയാണ് ഇത്തരമൊരു കൃത്യം നിർവഹിക്കാൻ മയൂർനാഥിനെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.  കടലക്കറിയിൽ ഇയാൾ വിഷം ചേർക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Food Poisoning Death: തൃശൂരിൽ ​ഗൃഹനാഥൻ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം; 4 പേർ ചികിത്സയിൽ


ആയൂർവേദ ഡോക്‌ടറായ മയൂർനാഥ് ഓണ്‍ലൈനിലൂടെ വിഷവസ്തുക്കള്‍ വരുത്തുകയും അത് സ്വന്തം നിലയ്ക്ക് തയ്യാറാക്കിയ ശേഷം കടലക്കറിയില്‍ കലര്‍ത്തി നല്‍കുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്നും ഇഡഡ്‌ലിയും കടലക്കറിയും കഴിച്ചശേഷം എടിഎമ്മിൽ നിന്നും പണം എടുക്കാൻ നിൽക്കവേ ശശീന്ദ്രൻ കുഴഞ്ഞു വീഴുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഇയാൾ രക്തം ഛർദ്ദിക്കുകയും തുടർന്ന് മരണപ്പെടുകയായിരുന്നു. ശശീന്ദ്രന്റെ അമ്മയും ഭാര്യയും വീട്ടിൽ പണിക്ക് വന്ന രണ്ട് തൊഴിലാളികളും ഭക്ഷണം കഴിച്ചു അവശനിലയിലായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. 


Also Read: Surya Rashi Gochar 2023: സൂര്യൻ ചൊവ്വയുടെ രാശിയിലേക്ക്; ഈ 7 രാശിക്കാർക്ക് നൽകും അടിപൊളി ധനനേട്ടങ്ങൾ! 


ശശീന്ദ്രന്റെ മരണത്തിൽ അസ്വാഭാവിക മരണം എന്ന നിലയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വീട്ടിൽ മറ്റുള്ളവരെല്ലാം ഭക്ഷണം കഴിച്ചിട്ടും മയൂർ നാഥ്‌ കഴിക്കാതിരുന്നത് പോലീസിന്റെ സംശയത്തിനിടയാക്കി. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽ ചെന്നെന്ന സംശയത്തെ തുടർന്ന് ശശീന്ദ്രന്റെ ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനക്കായി കാക്കനാട്ടെ ഫോറൻസിക് ലാബിലേക്കയച്ചു. ശശീന്ദ്രന്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം മയൂർനാഥിനെ പോലീസ് ചോദ്യം ചെയ്യുകയും ഇയാൾ കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. 


Also Read: Fenugreek Benefits: ഈ ചെറുധാന്യങ്ങളിൽ ഒളിഞ്ഞിരിപ്പുണ്ട് നിരവധി രോഗങ്ങളുടെ പ്രതിവിധി! 


തന്റെ അമ്മയെ വേണ്ടവിധം സംരക്ഷിക്കാത്തതിനാലാണ്  അമ്മ ആത്മഹത്യ ചെയ്യാൻ ഇടയായതെന്നും രണ്ടാനമ്മയോട് സ്നേഹമോ വിദ്വേഷമോ ഇല്ലെന്നും അച്ഛനോടായിരുന്നു പകയുണ്ടായിരുന്നതെന്നും മയൂർനാഥ്‌ ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു. ഏറെനാളത്തെ പരിശ്രമത്തിനൊടുവിലാണ് വിഷക്കൂട്ട് നിർമ്മിക്കാനായതെന്നും അച്ഛനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയായിരുന്നു ലക്ഷ്യമെന്നും അച്ഛനുമായി സ്വത്തു തർക്കമുണ്ടായിരുന്നുവെന്നും എന്ത് ശിക്ഷ ലഭിച്ചാലും അത് സ്വീകരിക്കുമെന്നും മയൂർനാഥ് പോലീസിനോട് പറഞ്ഞു. ഇന്ന് രാവിലെ പത്തുമണിയോടെ പ്രതിയെ പോലീസ് തെളിവെടുപ്പിന് കൊണ്ടുവരും. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.