ഫ്ലോറിഡ: യുഎസിൽ (US) രണ്ട് വയസുകാരൻ അമ്മയെ അബ​ദ്ധത്തിൽ വെടിവച്ച് (Shot to Death) കൊന്നു. കുട്ടിയുടെ അമ്മ Zoom Meet​ingൽ പങ്കെടുക്കുന്നതിനിടെയാണ് വെടിയേറ്റത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തിൽ കുട്ടിയുടെ പിതാവ് വിയോൻഡ്രെ ആവെരിയെ (22) പോലീസ് (Police) അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. നിറതോക്ക് അലക്ഷ്യമായി സൂക്ഷിച്ചതിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 11ന് ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 


Also Read: Murder | കാണാതായ ഒൻപത് വയസുകാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയതായി ഡൽഹി പോലീസ്


സൂം മീറ്റിങ് നടക്കുന്നതിനിടെ ഷമയ ലിനിന്റെ (21) തലയിലേക്ക് കുഞ്ഞ് അബദ്ധത്തിൽ വെടിയുതിർക്കുകയായിരുന്നു. യുവതിക്കൊപ്പം സൂം മീറ്റിങ്ങിൽ പങ്കെടുക്കുകയായിരുന്ന സഹപ്രവർത്തക സംഭവം കാണുകയും ഉടനെ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. സംഭവ സമയം ആവേരി വീട്ടിൽ ഉണ്ടായിരുന്നില്ല. മറ്റൊരു കുട്ടി വീട്ടിലുണ്ടായിരുന്നു ഈ സമയം. 


Also Read: Uthra Murder Case Judgment : കോടതിയിൽ നടന്നതല്ല വാർത്തയായി വരുന്നത്, ഉത്രയുടെ അച്ഛന്റെ മൊഴി വായിച്ചാൽ മനസ്സിലാകും, വിധിക്ക് ശേഷം സൂരജിന്റെ പ്രതികരണം ഇങ്ങനെ


സംഭവം അറിഞ്ഞ ഉടൻ തന്നെ ഇയാൾ അപാർട്മെന്റിലെത്തി ലിനിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്ഥലത്തെത്തിയ പോലീസ് (Police) കേസ് റജിസ്റ്റർ ചെയ്തു. കുട്ടികൾ നടത്തിയ വെടിവയ്പ്പിൽ (Shooting) ഈ വർഷം മാത്രം 114 പേരാണ് യുഎസിൽ (US) കൊല്ലപ്പെട്ടതെന്നാണു കണക്ക്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.