തിരുവല്ല: ട്രാവൻകൂർ ഷുഗേഴ്സ്  ആൻറ് കെമിക്കൽസിൽ വൻ സ്പിരിറ്റ് വെട്ടിപ്പ്. ലീഗൽ മെട്രോളജി വിഭാഗം നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പ് പുറത്ത് വന്നത്. സംഭവത്തിൽ ഫാക്ടറി ജീവനക്കാരനായ അരുണ്‍ കുമാര്‍, സ്പിരിറ്റ് എത്തിച്ച രണ്ട് ടാങ്കര്‍ ലോറി ഡ്രൈവര്‍മാര്‍ എന്നിവർ അറസ്റ്റിലായി.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവല്ല വളഞ്ഞവട്ടത്താണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. ഇവിടേക്ക് മധ്യപ്രദേശില്‍ നിന്ന് കൊണ്ടുവന്ന സ്പിരിറ്റിലാണ് 20,000 ലിറ്ററിന്റെ തട്ടിപ്പ് കണ്ടെത്തിയത്.മധ്യ പ്രദേശിൽ നിന്നും കേരളത്തിലേക്ക് സ്പിരിറ്റ് എത്തിക്കുന്ന വഴി ലിറ്ററിന് 50 രൂപക്കാണ് കരിഞ്ചന്തയിൽ സ്പിരിറ്റ് വിറ്റതായാണ് നിലവിലെ വിവരം.


ALSO READ : Maranalloor Rape Case : മാറനല്ലൂരിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ചതായി പരാതി : എട്ടുപേർ കസ്റ്റഡിയിൽ


രഹസ്യ വിവരത്തെ തുടർന്ന് ലീഗല്‍ മെട്രോളജി വിഭാഗം  ടാങ്കറുകളുടെ ഭാരപരിശോധന നടത്തി. അപ്പോഴാണ് വെട്ടിപ്പ് കണ്ടത്തിയത്. തദ്ദേശിയ ബ്രാൻഡായ ജവാൻ നിർമ്മിക്കുന്നത് തിരുവല്ലയാണ്.  സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള തിരുവല്ല വളഞ്ഞവട്ടത്തെ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ബിവറേജസ് കോര്‍പ്പറേഷന്‍ വേണ്ടി ജവാന്‍ റമ്മാണ് നിര്‍മ്മിക്കുന്നത്.


ALSO READ : Animal Cruelty : മനുഷ്യത്വമില്ലാത്ത ക്രൂരത, വളർത്തുനായയെ ചൂണ്ടക്കൊളുത്തിൽ കെട്ടി തൂക്കി ക്രൂരമായി തല്ലി കൊന്നു, മർദിക്കുന്ന വീഡിയോ പുറത്ത് [Video]


അന്തർ സംസ്ഥാന കേസായതിനാൽ എക്സൈസ് കേസ് പോലീസിന് കൈമറി. തിരുവല്ല പുളിക്കീഴ് പോലീസിനാണ് എക്സൈസ് കേസ് കൈമാറിയത്. സംഭവത്തിൽ ഫാക്ടറിയുടെ ജനറൽ മാനേജർ അടക്കം എഴ് പേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. കേസിൽ കൂടുതൽ അന്വേഷണം പോലീസ് ആരംഭിച്ചു കഴിഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.