Crime: അടിച്ച് മാറ്റിയത് വയോധികയുടെ 18000 രൂപ പെൻഷൻ ; ട്രഷറിഉദ്യോഗസ്ഥൻ പിടിയിൽ
പെൻഷൻ തുക മാറ്റിയെടുക്കാൻ എത്തിയ കറുകച്ചാൽ സ്വദേശിയായ കമലമ്മയിൽ നിന്നും തുക വഴി മാറ്റി എടുക്കുകയായിരുന്നു
തിരുവനന്തപുരം: പെൻഷൻ വാങ്ങാനെത്തിയ വയോധികയെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ ട്രഷറി ഉദ്യോഗസ്ഥൻ പിടിയിൽ. കോട്ടയം കറുകച്ചാൽ സബ് ട്രഷറി യിലെ ജീവനക്കാരനും നെയ്യാറ്റിൻകര ചെങ്കൽ സ്വദേശിയുമായ അരുണിനെ യാണ് നെയ്യാറ്റിൻകര പോലീസ് പിടികൂടിയത്.
പെൻഷൻ തുക മാറ്റിയെടുക്കാൻ എത്തിയ കറുകച്ചാൽ സ്വദേശിയായ കമലമ്മ യിൽ നിന്നും പതിനെട്ടായിരം രൂപ ട്രഷറി വഴി മാറ്റി എടുക്കുകയായിരുന്നു പ്രതി.കഴിഞ്ഞ 19 നായിരുന്നു കേസിനാസ്പദമായ സംഭവം. കറുകച്ചാൽ ട്രഷറിയിൽ എത്തിയ കമലമ്മ യിൽ നിന്നും ചെക്ക് കൈക്കലാക്കിയ അരുൺ നെയ്യാറ്റിൻകരയിലെ ട്രഷറിയിൽ എത്തി വ്യാജ ഒപ്പിട്ട് പണം കൈപ്പറ്റുക ആയിരുന്നു.
പണം നഷ്ടമായതിനെ കുറിച്ചുള്ള അന്വേഷണമാണ് നെയ്യാറ്റിൻകര സബ് ട്രഷറിയിൽ എത്തിയത്. തുടർന്ന് അരുണിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...