Trivandrum Corporation Tax Frauding : തിരുവനന്തപുരം നഗരസഭ നികുതിവെട്ടിപ്പ് കേസിൽ നേമം സോണിലെ കാഷ്യർ അറസ്റ്റിൽ
സുനിതയടക്കം ഏഴ് ജീവനക്കാരെ കേസിൽ മുമ്പ് തന്നെ സർവ്വീസിൽ സസ്പെൻഡ് ചെയ്തിരുന്നു.
Thiruvananthapuram : തിരുവനന്തപുരം കോർപ്പറേഷനിലെ (Trivandrm Corporation) നികുതി തട്ടിപ്പ് കേസിൽ നേമം സോണിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. നേമം സോണിൽ കാഷ്യറായി പ്രവർത്തിക്കുന്ന സുനിതയെയാണ് നേമം പൊലീസ് അറസ്റ്റ് ചെയതത്. സുനിതയടക്കം ഏഴ് ജീവനക്കാരെ കേസിൽ മുമ്പ് തന്നെ സർവ്വീസിൽ സസ്പെൻഡ് ചെയ്തിരുന്നു.
നികുതി തട്ടിപ്പ് കേസിലെ രണ്ടാമത്തെ അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിയ്ക്കുന്നത്. കരമടച്ച 27 ലക്ഷം രൂപ കോർപ്പറേഷൻ അക്കൗണ്ടിലാക്കാതെ വെട്ടിപ്പ് നടത്തുകയായിരുന്നു. സൂപ്രണ്ട് എസ് ശാന്തിയടക്കം 5 ഉദ്യോഗസ്ഥരെ ഇനിയും പിടികൂടാനുണ്ട്. ആകെ 33 ലക്ഷത്തിൻ്റെ നികുതി വെട്ടിപ്പാണ് തിരുവനന്തപുരം കോര്പറേഷനിൽ നടത്തിയതായി കണ്ടെത്തിയിരിക്കുന്നത്.
ALSO READ: Trivandrum corporation| തിരുവനന്തപുരം നഗരസഭ നികുതിവെട്ടിപ്പ് ഓഫീസ് അറ്റന്റന്റ് അറസ്റ്റിൽ
നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭയിലെ ഒാഫീസ് അറ്റന്റന്റ് മുമ്പ് അറസ്റ്റിലായിരുന്നു. നഗരസഭയുടെ ശ്രീകാര്യം സോണൽ ഓഫീസിലെ ഓഫീസ് അറ്റന്റന്റ് ബിജുവാണ് അറസ്റ്റിലായത്. കേസ് വിവാദമായതോടെ ബിജു ഒളിവിലായിരുന്നു. പ്രതി ബിജുവിനെ കല്ലറയിൽ നിന്നാണ് ശ്രീകാര്യം പൊലീസ് പിടികൂടിയത്.
കൊള്ളക്കാരെയും തട്ടിപ്പുകാരെയും സംരക്ഷിക്കുന്ന പാര്‍ട്ടിയായി CPM മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ (VD Satheesan) മുമ്പ് ആരോപിച്ചിരുന്നു. തട്ടിപ്പോ കൊലപാതമോ കൊള്ളയോ നടത്തിയാലും സംരക്ഷിക്കാന്‍ CPM ഉണ്ടെന്നതാണ് കേരളത്തിലുണ്ടായ തുടര്‍ഭരണത്തിന്റെ നേട്ടം. മുഖ്യമന്ത്രി പിണറായി വിജയന്റെ മൂക്കിനു താഴെയുള്ള തിരുവനന്തപുരം കോര്‍പറേഷന്‍ ഓഫീസില്‍ അഴിമതി നടന്നിട്ടും കുറ്റക്കാരെ അറസ്റ്റു ചെയ്യാന്‍ പോലും സാധിച്ചിട്ടില്ല. പിന്നെ എന്തിനാണ് പൊലീസും അഭ്യന്തര വകുപ്പുമെന്ന് വി ഡി സതീശൻ ചോദിച്ചിരുന്നു.
ALSO READ: Thiruvananthapuram Corporation-ൽ LDF അധികാരത്തിലെത്തിയത് കള്ളവോട്ടിലൂടെയെന്ന് വി.വി. രാജേഷ്
രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെയാണ് ഒരുപറ്റം ഉദ്യോഗസ്ഥര്‍ സാധാരണക്കാര്‍ കോര്‍പറേഷന്‍ ഓഫീസില്‍ അടച്ച കെട്ടിട നികുതിയും ഭൂനികുതിയും തട്ടിയെടുത്തത്. ഇവരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും അറസ്റ്റു ചെയ്യാന്‍ പൊലീസ് ഇതുവരെ തയാറായിട്ടില്ല. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെക്കൊണ്ട് പണം തിരികെ അടപ്പിച്ച് കേസില്‍ നിന്നും രക്ഷിച്ചെടുക്കാനാണ് മേയറും സി.പി.എമ്മും ശ്രമിക്കുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...