മൂന്നാർ : ടിടിസി വിദ്യാർത്ഥിനിയെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ കൈ ഞരബ് മുറിച്ച നിലയിൽ കണ്ടെത്തി. പഴയ മൂന്നാർ സിഎസ് ഐ പളളിക്ക് സമീപത്ത് നിന്നാണ് പ്രതിയെ കണ്ടെത്തിയത്.  യുവാവിനെ മൂന്നാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന്, ഫെബ്രുവരി 1 പുലർച്ചെ രണ്ടരയോടെയാണ്  മൂന്നാറിലെ ടൂറിസ്റ്റ് ഗൈഡുമാർ പള്ളിക്ക് സമീപം യുവാവിനെ കണ്ടത്. ഇതിനെ തുടർന്ന് സ്ഥലം എസ്ഐയായ കെഡി മണിയനെ ടൂറിസ്റ്റ് ഗൈഡുകൾ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് പൊലീസ് ഉദ്യോഗസ്ഥർ എത്തിയാണ് പ്രതിയെ ആശുപത്രിയിലേക്ക് മാറ്റിയത്,


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ, ജനുവരി 31  വൈകുന്നേരമാണ് മൂന്നാറിൽ വൊക്കേഷനൽ ഹയർസെക്കന്ററി സ്കൂളിൽ പഠിക്കുന്ന ടിടിസി വിദ്യാർത്ഥിനിയെ കാമുകൻ വെട്ടി പരിക്കേൽപ്പിച്ചത്. പാലക്കാട് കോഴിപ്പാറ ഇട്ടിപുരത്ത് വീട്ടിൽ ആൽബർട്ട് സൗരിയർ മകൾ പ്രിൻസിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. 20 വയസ്സാണ്.  തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി നിലവിൽ മൂന്നാർ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. 


ALSO READ: Robbery: തൃശൂരിൽ വീട് കുത്തിത്തുറന്ന് കവർച്ച; 70,000 രൂപയും വാച്ചും കവർന്നു


പ്രതി പാലക്കാട് സ്വദേശി ആൽബിൻ ആക്രമിച്ചശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.  പഴയ മൂന്നാർ സ്കൂളിൽ പഠിക്കുന്ന പ്രിൻസി സ്കൂൾ കഴിഞ്ഞ് താമസസ്ഥലമായ നിർമ്മല ഹോസ്റ്റലിലേക്ക് പോകും വഴി സീ സെവൻ ഹോട്ടലിന് സമീപത്തുവെച്ചായിരുന്നു ആക്രമണം. ഇരുവരും ഒരേ നാട്ടുകാരാണ്.  പ്രിൻസിക്ക് കുട്ടികാലം മുതൽ ആൽബിനെ അറിയാമായിരുന്നു. 


കുറച്ച് നാളുകൾക്ക് മുൻപ് ആൻസിയോടുള്ള സ്നേഹം ആൽബിൽ വെളിപ്പെടുത്തി. എന്നാൽ ആൻസി ഇത് ഉൾകൊള്ളാൻ തയ്യാറായിരുന്നില്ല. ഇതിനിടെയാണ് ടിടിസി വിദ്യാഭ്യാസത്തിനായി യുവതി നാട്ടിൽ നിന്നും മൂന്നാറിലെത്തിയത്.  നാട്ടിൽ നിന്ന് മാറിയിട്ടും ആൽബിൻ മൊബൈൽ നമ്പർ വാങ്ങി പ്രിൻസിയെ നിരന്തരം വിളിച്ച് ശല്യപ്പെടുത്തുകയായിരുന്നു. 


കഴിഞ്ഞ ദിവസം ആൽബിന്റ ഫോൺ നബർ യുവതി ബ്ലോക്ക് ചെയ്യുകയും ചെയ്തു. തുടർന്നാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആൻസി പഠിക്കുന്ന സ്കൂൾ മനസിലാക്കി പ്രതി മൂന്നാറിലെത്തിയത്. സ്കുൾ കഴിയുന്നതുവരെ കാത്ത് നിന്നശേഷം ആളൊഴിഞ്ഞ പ്രദേശത്ത് യുവതി എത്തിയപ്പോൾ കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. നാട്ടുകാരാണ് യുവതിയെ മൂന്നാർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.