കിഴക്കമ്പലത്തെ ട്വന്റി 20 പ്രവർത്തകൻ ദീപു കൊല്ലപ്പെട്ട സംഭവത്തിൽ നാല് പ്രതികൾക്കെതിരെയും കൊലക്കുറ്റം ചുമത്തി. സിപിഎം പ്രവർത്തകരായ ബഷീർ, സൈനുദ്ദീൻ, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ് എന്നിവരെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയായിരുന്നു ഇവർക്കെതിരെ നേരത്തെ കേസെടുത്തിരുന്നത്. എന്നാൽ ദീപു മരിച്ച സാഹചര്യത്തിൽ കൊലക്കുറ്റം കൂടി ചുമത്തുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം ദീപുവിന്റേത് ആസൂത്രിതമായ കൊലപാതകമാണെന്ന് ട്വന്റി ട്വന്റി ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബ് ആരോപിച്ചു. ദീപുവിനെ ക്രൂരമായി ആക്രമിച്ചു. സംഭവത്തിൽ ഗൂഢാലോചനയുണ്ട്. ഒന്നാം പ്രതിയാക്കേണ്ടത് കുന്നത്ത് നാട് എംഎൽഎ ശ്രീനിജനെയാണെന്നും സാബു പറഞ്ഞു.


Also Read: Twenty 20 Member Death: ട്വന്റി 20 പ്രവർത്തകന്റെ മരണം: ദീപു കോവിഡ് പോസിറ്റീവ്, അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ട്വന്റി 20


 


ഫെബ്രുവരി 12 നാണ് സിപിഎം പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് ദീപുവിന് പരിക്കേൽക്കുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെയാണ് ദീപു മരിച്ചത്. കുടുംബാം​ഗങ്ങളുടെ ആവശ്യപ്രകാരം പോസ്റ്റ് മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ നടക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.