തിരുവനന്തപുരം: ആറ്റിങ്ങലിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ. ആറ്റിങ്ങൽ മാമത്തുള്ള നിജാമിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഒക്ടോബർ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടര പവന്റെ സ്വർണ്ണാഭരണങ്ങളും 3000 രൂപയും പ്രതികൾ കവർന്നു. അരുവിക്കര സ്വദേശി മണികണ്ഠൻ വർക്കല സ്വദേശി വിഷ്ണു.ജി.വിക്രമൻ എന്നിവരാണ് അറസ്റ്റിലായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവേ പ്രതികളെക്കുറിച്ച് തിരുവനന്തപുരം റൂറിൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഇൻസ്പെക്ടർ മുരളീകൃഷ്ണൻ എസ് ഐ മാരായ അഭിലാഷ് നുജുമുദീൻ എ എസ് ഐ രാജീവൻ സീനിയർ സി പി ഓ മനോജ് കുമാർ സി പി ഓ റിയാസ് എന്നിവർ ഉൾപ്പെട്ട അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


Also Read: Police: കണ്ണൂരിൽ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവെപ്പ്; ഒരാൾ അറസ്റ്റിൽ


പ്രതികൾ വില്പന നടത്തിയതും പണയം വെച്ചതുമായ മോഷണ മുതലുകൾ കണ്ടെടുത്തു. ഒന്നാം പ്രതിയായ മണികണ്ഠൻ പാങ്ങോട്, ചിറയിൻകീഴ്, ആറ്റിങ്ങൽ എന്നീ സ്റ്റേഷനുകളിലെ കൊലപാതകം, മോഷണം തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ട പ്രതിയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.