മുംബൈ: ഏഴ് കിലോയിലേറെ യുറേനിയവുമായി രണ്ടുപേർ മുംബൈയിൽ പിടിയിൽ.   മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയാണ് ഏകദേശം 21.3 കോടി രൂപ വിലവരുന്ന യുറേനിയാം പിടിച്ചെടുത്തത്.  രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പദ്ധതിയിലാണ് ഇവർ കുടുങ്ങിയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

പൊലീസ് അറസ്റ്റുചെയ്ത രണ്ട് പേരേയും കോടതിയിൽ ഹാജരാക്കി.  കോടതി ഇവരെ മെയ് 12 വരെ റിമാൻഡ് ചെയ്തു.  അറസ്റ്റിലായത് താനെ സ്വദേശികളായ ജിഗർ പാണ്ഡ്യ, മൻകുർദ് സ്വദേശി അബു താഹിർ അഫസൽ എന്നിവരാണ്.   യുറേനിയം വിൽക്കാൻ നടത്തിയ ശ്രമത്തിനിടയിൽ ജിഗർ പാണ്ഡ്യയെയാണ് ഭീകരവിരുദ്ധ സേന ആദ്യം അറസ്റ്റു ചെയ്തത്.  


Also Read:  LPG Offers: എൽപിജി സിലിണ്ടറിന് 800 രൂപ വരെ ഓഫർ; ഈ ആനുകൂല്യം മെയ് 31 വരെ മാത്രം 


അറസ്റ്റുചെയ്ത ജിഗറിനെ ചോദ്യം ചെയ്തപ്പോഴാണ്  അബു താഹിനെക്കുറിച്ച് അറിഞ്ഞത്.  അബുവാണ് ജിഗർ പാണ്ഡ്യയ്ക്ക് യുറേനിയം നൽകിയത്. ഇതിനെതുടർന്ന് പൊലീസ് അബു താഹിറിനെ അറസ്റ്റുചെയ്യുകയായിരുന്നു.  ആറ്റോമിക് എനർജി ആക്റ്റ്, 1962 ലെ നടപടിക്രമമനുസരിച്ച് രണ്ട് വ്യക്തികൾക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 


യുറേനിയം പരിശോധനയ്ക്കായി ബാബാ അറ്റോമിക് റിസർച്ച് സെന്ററിലേക്ക് അയച്ചുവെന്നും പിടിച്ചെടുത്തത് പ്രകൃതിദത്തമായ യുറേനിയമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.  മാത്രമല്ല ഉയർന്ന റേഡിയോ ആക്ടീവുള്ള ഈ പദാർഥം മനുഷ്യജീവന് വളരെയധികം അപകടകരമാണെന്നും റിപ്പോർട്ടിലുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.